---
title: "പേരാമ്പ്ര ഉപജില്ലാ കലോത്സവ നഗരിയില്‍ ചിത്രപ്രദര്‍ശനവും ലഹരിവിരുദ്ധ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും ആരംഭിച്ചു"
english_title: "Painting and Anti-Drug Cartoon Exhibition Begins at Perambra Sub-District Kalotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391035/painting-anti-drug-cartoon-exhibition-perambra-sub-district-kalotsavam"
published_at: "2026-11-10T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3015958e1b_camp.jpg"
keywords: ["Perambra", "Kalotsavam", "Painting Exhibition", "Anti-Drug Cartoon", "The Camp Perambra"]
---

# പേരാമ്പ്ര ഉപജില്ലാ കലോത്സവ നഗരിയില്‍ ചിത്രപ്രദര്‍ശനവും ലഹരിവിരുദ്ധ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും ആരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഉപജില്ലാ കലോത്സവനഗരിയില്‍ ചിത്രപ്രദര്‍ശനവും ലഹരിവിരുദ്ധ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും ആരംഭിച്ചു. .നവംബര്‍ 9 മുതല്‍ 13 വരെ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തില്‍ പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദ ക്യാമ്പ് പേരാമ്പ്രയിലെ കലാകൃത്തുക്കളുടെ പെയിന്റിംഗുകളുടെയും സചിത്രന്‍ പേരാമ്പ്രയുടെ ലഹരിവിരുദ്ധ കാര്‍ട്ടൂണുകളുടെയും പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഉപജില്ലാ കലോത്സവനഗരിയില്‍ ചിത്രപ്രദര്‍ശനവും ലഹരിവിരുദ്ധ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും ആരംഭിച്ചു. .നവംബര്‍ 9 മുതല്‍ 13 വരെ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തില്‍ പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദ ക്യാമ്പ് പേരാമ്പ്രയിലെ കലാകൃത്തുക്കളുടെ പെയിന്റിംഗുകളുടെയും സചിത്രന്‍ പേരാമ്പ്രയുടെ ലഹരിവിരുദ്ധ കാര്‍ട്ടൂണുകളുടെയും പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയത്.

പേരാമ്പ്രയിലെ 27 ഓളം ചിത്രകാരന്മാരുടെ ചിത്രങ്ങളും സചിത്രന്‍ പേരാമ്പ്രയുടെ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടെ 80 ഓളം ചിത്രങ്ങളാണ് പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ബോധി മൈതാനത്ത് വേദി രണ്ടിന് അരികിലുള്ള പൈതൃക കെട്ടിടത്തില്‍ പ്രത്യേകം തയ്യാറാക്കിയ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയത്.

പ്രദര്‍ശനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലതിക വിനോദ്, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ യൂസഫ് നടുവണ്ണൂര്‍, ആബിദ പുതുശ്ശേരി, വഹീദ പാറേമ്മല്‍, ബാലചന്ദ്രന്‍ പാറചോട്ടില്‍, ബി.വി രാജേഷ്, വി.എം അഷറഫ്, കെ.കെ സുവര്‍ണ്ണ, വിനു നാഗത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

ചിത്രകാരനും അധ്യാപകനുമായ ഡോ. സോമനാഥന്‍ പുളിയുള്ളതില്‍ ക്യൂറേറ്റ് ചെയ്യുന്ന പ്രദര്‍ശനത്തില്‍ കെ.സി. രാജീവന്‍, ബഷീര്‍ ചിത്രകൂടം, സചിത്രന്‍ പേരാമ്പ്ര, സുരേഷ് കുട്ടമ്പത്ത്, ബിജു എടത്തില്‍, മീരാ പ്രജീഷ്, വി.കെ. സുരേഷ് കുമാര്‍, സോമനാഥന്‍ പുളിയുള്ളതില്‍, രമേഷ് കോവുമ്മല്‍, സജീവ് കീഴരിയൂര്‍, ദേവരാജ് കന്നാട്ടി, രഞ്ജിത്ത് പട്ടാണിപ്പാറ, പ്രജീഷ് പേരാമ്പ്ര, നിതേഷ് തെക്കേലത്ത്, ബാബു പുറ്റംപൊയില്‍, ബോബി മണിക്കൊമ്പേല്‍, നന്ദന ആര്‍. സുരേഷ്, അനുപമ അവിട്ടം, ആര്‍ബി പേരാമ്പ്ര, ഋതുപര്‍ണ്ണ പി. രാജീവ്, ശ്രീജേഷ് ശ്രീതിലകം, അരുണ്‍ ചെറുക്കാട്, റജി കുമാര്‍, രാജേഷ് രാജകല, അതുല്‍ മേപ്പയ്യൂര്‍ എന്നീ കലാകാരന്മാരുടെ സര്‍ഗ്ഗസൃഷ്ടികളാണ് ഗാലറിയിലുള്ളത്.

ജില്ലക്ക് അകത്തും പുറത്തുമായി 30 ലേറെ പെയിന്റിംഗ് ക്യാമ്പുകളും വാട്ടര്‍ കളര്‍, ആക്രിലിക് മാധ്യമങ്ങളിലും കാര്‍ട്ടൂണിലും ഡെമോണ്‍സ്‌ട്രേഷന്‍ ക്യാമ്പുകളും സംഘടിപ്പിച്ച ഈ കൂട്ടായ്മ കഴിഞ്ഞ അഞ്ചുവര്‍ഷമായി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391035/painting-anti-drug-cartoon-exhibition-perambra-sub-district-kalotsavam)