---
title: "കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തിരിതെളിഞ്ഞു;"
english_title: "Kunnummal Sub-District School Kalotsavam Begins at Vadakkumbad Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391068/kunnummal-sub-district-school-kalotsavam-vadakkumbad-paleri-begins"
published_at: "2026-11-10T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af34585b04f7_kko.jpg"
keywords: ["Kunnummal", "Kalotsavam", "Vadakkumbad", "Paleri", "School Kalotsavam"]
---

# കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തിരിതെളിഞ്ഞു;

> **Lead Summary:** **പാലേരി: **കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് 2026 നവംബര്‍ 9 മുതല്‍ 13 വരെ വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വേദിയാവുകയാണ്. 8 വേദികളിലായി കുട്ടികളുടെ കലാവൈഭവങ്ങള്‍ മാറ്റുരയ്ക്കുന്ന 5 രാപ്പകലുകള്‍ താള-രാഗ-നാട്യ വിസ്മയങ്ങളുടെയും, ചിലമ്പൊലികളുടെയും ഉത്സവമാകും. നാടുവിസ്മയത്തിന്റെ രംഗവേദികളും സര്‍ഗാത്മകതയുടെ അതിരുകള്‍ ഇല്ലാത്ത ആവിഷ്‌കാരങ്ങളും കലോത്സവത്തെ സമ്പന്നമാക്കും. വിവിധ വിദ്യാലയങ്ങളിലെ ആയിരത്തോളം കലാപ്രതിഭകള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നു.

## Article Content

**പാലേരി: **കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് 2026 നവംബര്‍ 9 മുതല്‍ 13 വരെ വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വേദിയാവുകയാണ്. 8 വേദികളിലായി കുട്ടികളുടെ കലാവൈഭവങ്ങള്‍ മാറ്റുരയ്ക്കുന്ന 5 രാപ്പകലുകള്‍ താള-രാഗ-നാട്യ വിസ്മയങ്ങളുടെയും, ചിലമ്പൊലികളുടെയും ഉത്സവമാകും. നാടുവിസ്മയത്തിന്റെ രംഗവേദികളും സര്‍ഗാത്മകതയുടെ അതിരുകള്‍ ഇല്ലാത്ത ആവിഷ്‌കാരങ്ങളും കലോത്സവത്തെ സമ്പന്നമാക്കും. വിവിധ വിദ്യാലയങ്ങളിലെ ആയിരത്തോളം കലാപ്രതിഭകള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നു.

വടകര പാര്‍ലമെന്റ് മണ്ഡലം എംപി ഷാഫി പറമ്പില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം എംഎല്‍എ. ഫാത്തിമ തഹിലിയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍, വടക്കുമ്പാട് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ആര്‍.ബി. കവിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിനി ആര്‍ട്ടിസ്റ്റ്, മിമിക്രി താരം ദേവരാജ് കോഴിക്കോട് മുഖ്യാതിഥിയായി.

കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രന്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹന്‍ദാസ്,

കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രന്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണിയൂര്‍, മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി, കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത്, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്‌മാന്‍,കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു, കോഴിക്കോട് ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, മുനീര്‍ എരവത്ത്, കോഴിക്കോട് ജില്ലാപഞ്ചായത്ത് അംഗം കെ.കെ. ഹനീഫ,

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ സുവര്‍ണ്ണ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം യു. അനിത, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ / വടക്കുമ്പാട് എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് കെ.എം. ഇസ്മായില്‍, കാസിംറിസപ്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ / ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗം സി.എച്ച്. സക്കീന, വടകര ഡിഇഒ പി. ഗീത, കുന്നുമ്മല്‍ എഇഒ കെ.എം. രത്‌നവല്ലി,

പാലേരി വടക്കുമ്പാട് എച്ച്എസ്എസ് മാനേജര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, കുന്നുമ്മല്‍ ബിപിസി നിസാര്‍ എടത്തില്‍,പേരാമ്പ്ര ബിപിസി ആനേരി നസീര്‍, ഹയര്‍സെക്കണ്ടറി ജില്ലാ കോഡിനേറ്റര്‍ സെഡ്.എ ഷമീം, (എച്ച്എം ഫോറം കണ്‍വീനര്‍ നാസര്‍ താനാരി, വി.എം. ചന്ദ്രന്‍ (എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍), ഫിനാന്‍സ് കണ്‍വീനര്‍ കെ.പി. ബിജു, 

വി.പി. ഇബ്രാഹിം, എസ്.പി. കുഞ്ഞമ്മദ്, എം. വിശ്വന്‍, ഒ.ടി. രാജന്‍, ഇല്ലത്ത് മോഹനന്‍, പി.സി. സതീഷ്, ശ്രീനി മനത്താനത്ത്, പി.ടി. സുരേന്ദ്രന്‍, കെ.കെ. കുഞ്ഞിക്കണ്ണാരന്‍, ടി.ടി. കുഞ്ഞമ്മദ്, വി.കെ. മൊയ്തു, സെഡ്.എ. അബ്ദുള്ള സല്‍മാന്‍, മുതിരക്കല്‍ റഷീദ്, ടി.പി. ചന്ദ്രന്‍, കെ.കെ ബാബു, ടി. സുധീരന്‍, കെ.പി. ഷംസീര്‍, ഷിബു മാത്യു, കെ.പി. പവിത്രന്‍, ഗാന മോഹന്‍, യു.കെ. അബ്ദുല്‍ അസീസ്, എം.എം. അബ്ദുല്‍ മുനീര്‍, എ.കെ. ഷിംന, വിനോജ് കുമാര്‍, പി.കെ. നൗഷാദ്, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് മിദ്‌ലജ്, സ്‌കൂള്‍ ലീഡര്‍ എ.വി. ഷിഫാന തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ / വടക്കുമ്പാട് എച്ച്.എസ്.എസ്. പാലേരി പ്രധാനധ്യാപകന്‍ വി. അനില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391068/kunnummal-sub-district-school-kalotsavam-vadakkumbad-paleri-begins)