---
title: "വാല്യേക്കോട് വീണ്ടും അപകടം: കാര്‍ തലകീഴായി മറിഞ്ഞു "
english_title: "Valyecode accident again: car overturns"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39128/valyecode-accident-again-car-overturns"
published_at: "2022-04-24T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626585df45650_dddd.jpg"
keywords: []
---

# വാല്യേക്കോട് വീണ്ടും അപകടം: കാര്‍ തലകീഴായി മറിഞ്ഞു 

> **Lead Summary:** **പേരാമ്പ്ര:** വാല്യേക്കോട് വീണ്ടും അപകടം. കരിങ്ങാറ്റി അമ്പലത്തിനു സമീപം പിഎംജിഎസ്‌വൈ കനാല്‍ റോഡിലാണ് ഇന്ന് വീണ്ടും അപകടം നടന്നത്. കാര്‍ നിയന്ത്രണം വീട്ട് തലകീഴായി മറിയുകയായിരുന്നു.

## Article Content

**പേരാമ്പ്ര:** വാല്യേക്കോട് വീണ്ടും അപകടം. കരിങ്ങാറ്റി അമ്പലത്തിനു സമീപം പിഎംജിഎസ്‌വൈ കനാല്‍ റോഡിലാണ് ഇന്ന് വീണ്ടും അപകടം നടന്നത്. കാര്‍ നിയന്ത്രണം വീട്ട് തലകീഴായി മറിയുകയായിരുന്നു.

അപകടത്തില്‍ 3 വയസ്സുള്ള കുട്ടിയടക്കമുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് കാലത്ത് നടന്ന അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.

പേരാമ്പ്ര സ്വദേശിയായ അധ്യാപകനും കുടുംബവും സഞ്ചരിച്ച ആള്‍ട്ടോ കാര്‍ പിക്കപ്പിന് പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ വീട്ടമ്മയും മകളും മരിച്ചിരുന്നു.

ഈ അപകടത്തിന്റെ നടുക്കം മാറും മുന്‍പേ വീണ്ടുമൊരു അപകട വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ ശ്രവിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39128/valyecode-accident-again-car-overturns)