---
title: "കലോത്സവ നഗരിയില്‍ ചിത്ര കാര്‍ട്ടൂണ്‍ പ്രദര്‍ശനം; ചിത്രകാരന്മാരെ ആദരിച്ചു"
english_title: "Perambra Kalotsavam Painting Cartoon Exhibition Honours Artists"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391373/perambra-kalotsavam-painting-cartoon-exhibition-artists-honoured"
published_at: "2026-11-12T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5f0b4ab538_rtyyy.jpg"
keywords: ["Perambra", "Kalotsavam", "Cartoon Exhibition", "Painting", "The Camp"]
---

# കലോത്സവ നഗരിയില്‍ ചിത്ര കാര്‍ട്ടൂണ്‍ പ്രദര്‍ശനം; ചിത്രകാരന്മാരെ ആദരിച്ചു

> **Lead Summary:** പേരാമ്പ്ര: ഉപജില്ല കലോത്സവത്തിന്റെ സാംസ്‌കാരിക സമിതി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദി ക്യാമ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ചിത്ര കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലെ ചിത്രകാരന്മാരെ ആദരിച്ചു.

## Article Content

പേരാമ്പ്ര: ഉപജില്ല കലോത്സവത്തിന്റെ സാംസ്‌കാരിക സമിതി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദി ക്യാമ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ചിത്ര കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലെ ചിത്രകാരന്മാരെ ആദരിച്ചു.

സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പൈതൃക ഹാളില്‍ നടന്ന പരിപാടി ദേശീയ അവാര്‍ഡ് ജേതാവ് ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ യൂസഫ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.കെ ഷാജു കുമാര്‍, പ്രധാനാധ്യാപിക കെ.കെ റീന, എം അജയ് കുമാര്‍, പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍ ഡോ. സോമനാഥന്‍ പുളിയുളളതില്‍, കെ.സി രാജീവന്‍, സചിത്രന്‍ പേരാമ്പ്ര, വി.കെ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സാംസ്‌കാരിക സമിതി കണ്‍വീനര്‍ വി.എം അഷ്റഫ് സ്വാഗതം പറഞ്ഞ ചടങ്ങിന് ബി.ബി ബിനീഷ് നന്ദിയും പറഞ്ഞു. ദി ക്യാമ്പിലെ 27 ഓളം ചിത്രകാരന്‍മാരുടെ അന്‍പതോളം പെയിന്റിഗുകളും സചിത്രന്‍ പേരാമ്പ്രയുടെ ലഹരി വിരുദ്ധ കാര്‍ട്ടൂണുകളുടെയും പ്രദര്‍ശനമാണ് നവംബര്‍ 10 മുതല്‍ കലോത്സവ നഗരിയില്‍ നടന്നു വരുന്നത്.

കലോത്സവ നഗരിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ആകര്‍ഷകമായ കാഴ്ചയായാണ് ഈ പ്രദര്‍ശനം മാറിയത്.

നിറങ്ങളുടെ വൈവിധ്യവും ചിന്തകളുടെ ആഴവും നിറഞ്ഞ പെയിന്റിംഗുകള്‍ കാണികള്‍ക്ക് പുതിയ അനുഭവമായി. ലഹരിക്കെതിരായ ശക്തമായ സന്ദേശം നല്‍കുന്ന കാര്‍ട്ടൂണുകള്‍ കുട്ടികള്‍ക്ക് പ്രത്യേകിച്ചും പ്രചോദനമായി. കലയിലൂടെ സാമൂഹിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് കഴിയുമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

യുവ ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകളെ അംഗീകരിക്കാനും കലോത്സവ വേദി മികച്ച അവസരമാണിത്. ചിത്രകലയോടുള്ള കുട്ടികളുടെ താല്‍പര്യം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം പരിപാടികള്‍ സഹായിക്കും. പ്രദര്‍ശനത്തില്‍ പങ്കെടുത്ത എല്ലാ ചിത്രകാരന്മാരെയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391373/perambra-kalotsavam-painting-cartoon-exhibition-artists-honoured)