---
title: "കൂത്താളിയില്‍ ജപ്തിക്കിടെ വീട്ടമ്മയായ യുവതി ആത്മഹത്യ ചെയ്തു"
english_title: "Koothali Woman Found Dead During Attachment Proceedings"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391475/koothali-woman-dies-during-attachment-proceedings-perambra"
published_at: "2026-11-13T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6dca329cfb_yyyyyyyuuuuuuuuuuuuuuuu.jpg"
keywords: ["Koothali", "Perambra", "Attachment", "South Indian Bank", "Naduvannur"]
---

# കൂത്താളിയില്‍ ജപ്തിക്കിടെ വീട്ടമ്മയായ യുവതി ആത്മഹത്യ ചെയ്തു

> **Lead Summary:** പേരാമ്പ്ര: കൂത്താളിയില്‍ ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മയായ യുവതി ആത്മഹത്യ ചെയ്തു. കൂത്താളി കുഞ്ഞോത്ത് കുയ്യോടന്‍ കണ്ടി കവിത ആണ് മരിച്ചത്. ഇന്ന് കാലത്ത് 11 മണിയോടെ ബാങ്ക് അധികൃതര്‍ അഡ്വക്കറ്റ് കമ്മീഷന്‍ പൊലീസ് സഹിതം ഇവരുടെ വീട്ടില്‍ എത്തി ജപ്തി നടപടികള്‍ക്കായി എത്തിയിരുന്നു. നടപടികള്‍ നടക്കുന്നതിനിടെ യുവതിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന വീടിന് പുറകിലായി പഴയ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

പേരാമ്പ്ര: കൂത്താളിയില്‍ ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മയായ യുവതി ആത്മഹത്യ ചെയ്തു. കൂത്താളി കുഞ്ഞോത്ത് കുയ്യോടന്‍ കണ്ടി കവിത ആണ് മരിച്ചത്. ഇന്ന് കാലത്ത് 11 മണിയോടെ ബാങ്ക് അധികൃതര്‍ അഡ്വക്കറ്റ് കമ്മീഷന്‍ പൊലീസ് സഹിതം ഇവരുടെ വീട്ടില്‍ എത്തി ജപ്തി നടപടികള്‍ക്കായി എത്തിയിരുന്നു. നടപടികള്‍ നടക്കുന്നതിനിടെ യുവതിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന വീടിന് പുറകിലായി പഴയ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് നടുവണ്ണൂര്‍ ശാഖയില്‍ നിന്നും ഇവര്‍ വീട് നിര്‍മ്മാണത്തിനായി 17 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ലോണ്‍ ഇപ്പോള്‍ പലിശയടക്കം 50 ലക്ഷത്തോളം രൂപയായി ഉയര്‍ന്നിരുന്നതായാണ് വിവരം. ജപ്തി നടപടികള്‍ക്കായി ഇന്ന് വരുമെന്ന് ബാങ്ക് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നതായും പറയപ്പെടുന്നു. വടകര കൈനാട്ടിയില്‍ പെയിന്റ് കടയിലെ ജീവനക്കാരനായ ബാബുവിന്റെ ഭാര്യയാണ് പയ്യോളി സ്വദേശിനിയായ കവിത. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പിതാവ് കൊല്ലാണ്ടി കേളന്‍ (പയ്യോളി). മാതാവ് കല്യാണി. മക്കള്‍: ആര്യശ്രീ (പ്ലസ് ടു വിദ്യാര്‍ത്ഥിനി, പേരാമ്പ്ര എച്ച്.എസ്.എസ്), തേജശ്രീ (വിദ്യാര്‍ത്ഥിനി, കൂത്താളി വി.എച്ച്.എസ്.എസ്). സഹോദരന്‍: കലേഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391475/koothali-woman-dies-during-attachment-proceedings-perambra)