---
title: "പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീണു"
english_title: "Perambra Sub District School Kalolsavam Concludes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391509/perambra-sub-district-school-kalolsavam-concludes"
published_at: "2026-11-13T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af71efdcbd88_rtrt.JPG"
keywords: ["Perambra", "Kalolsavam", "School Kalolsavam", "Kozhikode", "Sub District"]
---

# പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീണു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സമാപനമായി. നാല് ദിവസങ്ങളിലായി 11 വേദികളിലായി നടന്ന കലോത്സവത്തിനാണ് ഇന്ന് സമാപനമായത്. കലയുടെ വര്‍ണ്ണക്കാഴ്ചകളാല്‍ സമ്പന്നമായ നാല് ദിനങ്ങളാണ് പേരാമ്പ്രയില്‍ സമാപനമാകുന്നത്. എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആയ്യായിരത്തോളം പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സമാപനമായി. നാല് ദിവസങ്ങളിലായി 11 വേദികളിലായി നടന്ന കലോത്സവത്തിനാണ് ഇന്ന് സമാപനമായത്. കലയുടെ വര്‍ണ്ണക്കാഴ്ചകളാല്‍ സമ്പന്നമായ നാല് ദിനങ്ങളാണ് പേരാമ്പ്രയില്‍ സമാപനമാകുന്നത്. എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആയ്യായിരത്തോളം പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരച്ചു.

സൗഹൃദത്തിന്റെയും മാനവികതയുടെയും അരങ്ങായി മാറിയ കലോത്സവ വേദികളില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ തിളങ്ങി നിന്നു. സംഗീതം, നൃത്തം, നാടകം, ചിത്രരചന, സാഹിത്യം തുടങ്ങി വിവിധ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചു. ഓരോ മത്സരത്തിലും മികച്ച പ്രകടനമാണ് കുട്ടികള്‍ കാഴ്ചവെച്ചത്.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തം കലോത്സവത്തെ കൂടുതല്‍ മനോഹരമാക്കിയിരുന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ നിര്‍വ്വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി അധ്യക്ഷത വഹിച്ചു.

വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം താമരശ്ശേരി ഡി.ഇ.ഒ ബി.കെ.എ.എസ് അരുണ്‍ നിര്‍വ്വഹിച്ചു. പേരാമ്പ്ര എ.ഇ.ഒ യൂസഫ് നടുവണ്ണൂര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നസീമ വള്ളില്‍, സിനി ജിനോ, ഷൈജ മുരളി, സുജാത, കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മല്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം എടത്തുംകര, എം.പി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ നിഷ, പി.ടി.എ വൈസ് പ്രസിഡന്റ് ടി.പി റഷീദ്, മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി സുധാകരന്‍ വരദ, മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറര്‍ ഗംഗാധരന്‍ കോവുമ്മല്‍, കൂടാതെ അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജിജോയ് ആവള സ്വാഗതം പറയുന്ന ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.പി നാരായണന്‍ നന്ദി പറഞ്ഞു. നാല് ദിവസം നീണ്ട കലാമേള പേരാമ്പ്രയുടെ സാംസ്‌കാരിക ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചാണ് സമാപിച്ചത്. വിജയിച്ചവരെയും പങ്കെടുത്ത എല്ലാ കുട്ടികളെയും സംഘാടകര്‍ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391509/perambra-sub-district-school-kalolsavam-concludes)