---
title: "പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍"
english_title: "Youth Arrested With MDMA In Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391573/youth-arrested-with-mdma-perambra-siraj"
published_at: "2026-11-14T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7eee553068_mmmmm.JPG"
keywords: ["Perambra", "MDMA", "Drug Arrest", "Police", "Chenayil"]
---

# പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

> **Lead Summary:** **പേരാമ്പ്ര: **എംഡിഎംഎയുമായി യുവാവിനെ പേരാമ്പ്ര പൊലീസ് പിടികൂടി. പേരാമ്പ്ര ചെനായില്‍ മുള്ളന്‍ കുന്നുമ്മല്‍ സിറാജിനെയാണ് പേരാമ്പ്ര ബൈപ്പാസിന് സമീപം വെച്ച് പിടികൂടിയത്. പേരാമ്പ്ര എസ്‌ഐ സുജിലേഷിന്റെ നേതൃത്വത്തില്‍ ഡാന്‍സഫ് സ്‌ക്വാഡ് അംഗങ്ങളും പേരാമ്പ്ര ഡിവൈഎസ്പി സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയില്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്തത്.

## Article Content

**പേരാമ്പ്ര: **എംഡിഎംഎയുമായി യുവാവിനെ പേരാമ്പ്ര പൊലീസ് പിടികൂടി. പേരാമ്പ്ര ചെനായില്‍ മുള്ളന്‍ കുന്നുമ്മല്‍ സിറാജിനെയാണ് പേരാമ്പ്ര ബൈപ്പാസിന് സമീപം വെച്ച് പിടികൂടിയത്. പേരാമ്പ്ര എസ്‌ഐ സുജിലേഷിന്റെ നേതൃത്വത്തില്‍ ഡാന്‍സഫ് സ്‌ക്വാഡ് അംഗങ്ങളും പേരാമ്പ്ര ഡിവൈഎസ്പി സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയില്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്തത്.

ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ലഹരിക്കെതിരെ പേരാമ്പ്രയില്‍ പൊലീസിന്റെ ശക്തമായ നടപടികള്‍ തുടരുകയാണ്. ലഹരി ഉപയോഗവും വില്‍പ്പനയും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391573/youth-arrested-with-mdma-perambra-siraj)