---
title: "കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീണു"
english_title: "Kunnummal Sub District School Kalolsavam Concludes Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391582/kunnummal-sub-district-school-kalolsavam-concludes-paleri"
published_at: "2026-11-14T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7fe2d7b228_SMPNM.JPG"
keywords: ["Kunnummal", "Kalolsavam", "Paleri", "Vadakkumbad", "School Kalolsavam"]
---

# കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീണു

> **Lead Summary:** പാലേരി: അഞ്ച് ദിനരാത്രങ്ങള്‍ ഉപജില്ലയിലെ കലാപ്രതിഭകള്‍ അരങ്ങ് തകര്‍ത്ത കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീണു. വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ട് വേദികളിലായി 215 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.

## Article Content

പാലേരി: അഞ്ച് ദിനരാത്രങ്ങള്‍ ഉപജില്ലയിലെ കലാപ്രതിഭകള്‍ അരങ്ങ് തകര്‍ത്ത കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീണു. വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ട് വേദികളിലായി 215 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.

കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികളുടെ കയ്മെയ് മറന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത് . നാടാകെ കലാകൗമാരത്തെ നെഞ്ചോട് ചേര്‍ത്ത് പ്രോത്സാഹനം ചൊരിഞ്ഞതോടെ വടക്കുമ്പാട് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവ പറമ്പായി മാറി.

കാലോത്സവ സമാപന സമ്മേളനം നാദാപുരം എംഎല്‍എ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന്റെ ഡിജിറ്റല്‍ മാഗസിനായ 'ലൈം ലൈറ്റിന്റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.

സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ.എം. ഇസ്മയില്‍, കെ.ബി താര, എം.കെ ഫാത്തിമ, ബാലന്‍ മണ്ടയുള്ളതില്‍, കെ.ടി. രവീന്ദ്രന്‍, ഉബൈദ് വാഴയില്‍, എ.കെ രാജീവന്‍, കെ.എം ശാലിനി, കെ താഹിറ സല്‍മാന്‍, സി.കെ പുഷ്പ, പി. ശാലിനി, സന്തോഷ് കോശി, ഷരീഫ് കയനോത്ത്, എന്‍.എസ് നിധീഷ്, എന്‍.പി സീനത്ത്, ഇ.എം അഷ്‌റഫ്, സാറ, സി.എച്ച് സക്കീന ഖാസിം, പി. ഗീത, കെ.എം. രത്‌നവല്ലി, നിസാര്‍ എടത്തില്‍, നസീര്‍ ആനേരി, വി. വിജേഷ്, പി ജനപ്രിയ, വി.കെ. ബൈജു, ഇ. ബിജു എന്നിവര്‍ സംസാരിച്ചു.

ജനറല്‍ കണ്‍വീനര്‍ ആര്‍.ബി. കവിത സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇ. ബിന്ദു നന്ദിയും പറഞ്ഞു.

വിഭാഗം തിരിച്ചുള്ള പോയിന്റ് നില

എല്‍പി വിഭാഗം ജനറല്‍ മത്സരങ്ങള്‍: 65 പോയിന്റ് വീതം നേടി പാറയില്‍ എല്‍പിഎസ്, നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വട്ടോളി എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. 61 പോയിന്റുമായി നരിപ്പറ്റ യുപിഎസ് രണ്ടാം സ്ഥാനവും 60 പോയിന്റ് വീതം നേടി വടക്കുമ്പാട് ജിഎല്‍പിഎസ്, കാവിലുംപാറ ജിഎച്ച്എസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

എല്‍പി വിഭാഗം അറബിക് സാഹിത്യോത്സവം: 45 പോയിന്റുമായി കള്ളാട് എല്‍പിഎസ് ഒന്നാം സ്ഥാനവും 41 പോയിന്റുമായി പാതിരിപ്പറ്റ യുപിഎസ് രണ്ടാം സ്ഥാനവും 40 പോയിന്റുമായി കെവികെഎം എംയുപിഎസ് ദേവര്‍കോവില്‍ മൂന്നാം സ്ഥാനവും നേടി.

യുപി വിഭാഗം അറബിക് സാഹിത്യോത്സവം: 65 പോയിന്റ് വീതം നേടി പാതിരിപ്പറ്റ യുപിഎസ്, എഎംയുപിഎസ് കായക്കൊടി എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. 63 പോയിന്റ് വീതം നേടി എംഐയുപിഎസ് കുറ്റ്യാടി, ചേരാപുരം യുപിഎസ്, എംഎഎംയുപി അടുക്കത്ത് എന്നിവര്‍ രണ്ടാം സ്ഥാനവും 61 പോയിന്റുമായി കെവികെഎം എംയുപി തേവര്‍കോവില്‍ മൂന്നാം സ്ഥാനവും നേടി.

എച്ച്എസ് വിഭാഗം അറബിക് സാഹിത്യോത്സവം: 95 പോയിന്റുമായി വട്ടോളി സംസ്‌കൃതം എച്ച്എസ്എസ് ഒന്നാം സ്ഥാനത്തെത്തി. 93 പോയിന്റുമായി ജിഎച്ച്എസ്എസ് കുറ്റ്യാടി രണ്ടാം സ്ഥാനവും 91 പോയിന്റുമായി ആര്‍എന്‍എം എച്ച്എസ്എസ് നരിപ്പറ്റ മൂന്നാം സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391582/kunnummal-sub-district-school-kalolsavam-concludes-paleri)