---
title: "കടിയങ്ങാട് ജവഹര്‍ ബാല്‍ മഞ്ച് ശിശുദിനം ആഘോഷിച്ചു"
english_title: "Jawahar Bal Manch Celebrates Childrens Day At Kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391602/jawahar-bal-manch-childrens-day-kadiyangad"
published_at: "2026-11-14T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af815a53c555_tyyyyyyyyyy.JPG"
keywords: ["Childrens Day", "Jawahar Bal Manch", "Kadiyangad", "Changaroth", "Nehru"]
---

# കടിയങ്ങാട് ജവഹര്‍ ബാല്‍ മഞ്ച് ശിശുദിനം ആഘോഷിച്ചു

> **Lead Summary:** **കടിയങ്ങാട്: **മുന്‍ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹുറുവിന്റെ ജന്മദിനത്തില്‍ ശിശുദിനാഘോഷവുമായി ജവഹര്‍ ബാല്‍ മഞ്ച് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി.

## Article Content

**കടിയങ്ങാട്: **മുന്‍ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹുറുവിന്റെ ജന്മദിനത്തില്‍ ശിശുദിനാഘോഷവുമായി ജവഹര്‍ ബാല്‍ മഞ്ച് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി.

ജാനകി വയലിലെ തിയ്യത്തി വയലില്‍ നടന്ന പരിപാടിയില്‍ നെഹുറു അനുസ്മരണവും പുഷ്പാര്‍ച്ചനയും മധുര വിതരണവും നടന്നു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.പി. ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു. ജവഹര്‍ ബാല്‍ മഞ്ച് പഞ്ചായത്ത് ചെയര്‍മാന്‍ പി.കെ ലിജു അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം പി ശാലിനി, പി.കെ കൃഷ്ണദാസ്, എം.കെ മനോജ് കുമാര്‍, കെ.കെ അസീസ് ഹാജി, ടി.വി വിലാസിനി അമ്മ, കെ.കെ. ഫെമി തുടങ്ങിയവര്‍ സംസാരിച്ചു. ജവഹര്‍ ബാല്‍ മഞ്ച് ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ രേവതി എസ് പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഗായത്രി മനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391602/jawahar-bal-manch-childrens-day-kadiyangad)