---
title: "കൊച്ചിയില്‍ വാഹനാപകടം; അത്തോളി സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം"
english_title: "Kochi Road Accident Atholi Anusree 28 Dies Bike Tanker Collision"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391796/kochi-road-accident-atholi-anusree-28-dies"
published_at: "2026-11-16T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa845dc8cf9_kkl.JPG"
keywords: ["Kochi Accident", "Atholi", "Anusree", "Road Accident", "Seaport Airport Road"]
---

# കൊച്ചിയില്‍ വാഹനാപകടം; അത്തോളി സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട്: കൊച്ചിയിലുണ്ടായ വാഹനാപകടത്തില്‍ അത്തോളി സ്വദേശിനിയായ യുവതി മരിച്ചു. അത്തോളി കുനിയില്‍കടവ് നമ്പ്യാട്ടുംപുറം വടക്കേ പീടികയില്‍ പരേതനായ സുരേഷിന്റെ മകള്‍ അനുശ്രീ ആണ് മരിച്ചത്.

## Article Content

കോഴിക്കോട്: കൊച്ചിയിലുണ്ടായ വാഹനാപകടത്തില്‍ അത്തോളി സ്വദേശിനിയായ യുവതി മരിച്ചു. അത്തോളി കുനിയില്‍കടവ് നമ്പ്യാട്ടുംപുറം വടക്കേ പീടികയില്‍ പരേതനായ സുരേഷിന്റെ മകള്‍ അനുശ്രീ ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഭാരതമാതാ കോളെജിന് സമീപമായിരുന്നു അപകടം. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനുശ്രീയെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നഴ്സിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ അനുശ്രീ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. മോഡലിംഗ് രംഗത്തും സജീവമായിരുന്ന അനുശ്രീ അടുത്തിടെ ഒരു സീരിയലിലും അഭിനയിച്ചിരുന്നു.

മാതാവ് ബീന. സഹോദരി ദേവനന്ദ (ബിഡിഎസ് വിദ്യാര്‍ത്ഥിനി, മഞ്ചേരി മെഡിക്കല്‍ കോളെജ്)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391796/kochi-road-accident-atholi-anusree-28-dies)