---
title: "നാല് മത്സരങ്ങളിലും ഒന്നാം സ്ഥാനം! കലോത്സവ വേദിയില്‍ താരമായി സംവേദ്യ നിജേഷ്"
english_title: "Samvedya Nijesh Wins First Place Four Dance Events Kalolsavam Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391834/samvedya-nijesh-four-first-place-kalolsavam-perambra"
published_at: "2026-11-16T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afac4db1efd5_dnce.JPG"
keywords: ["Samvedya Nijesh", "Kalolsavam", "Perambra", "Koothali", "Dance"]
---

# നാല് മത്സരങ്ങളിലും ഒന്നാം സ്ഥാനം! കലോത്സവ വേദിയില്‍ താരമായി സംവേദ്യ നിജേഷ്

> **Lead Summary:** പേരാമ്പ്ര: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത നാല് നൃത്ത ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി ശ്രദ്ധേയ നേട്ടവുമായി പേരാമ്പ്രയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ സംവേദ്യ നിജേഷ്. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, തിരുവാതിര എന്നീ ഇനങ്ങളിലാണ് സംവേദ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

## Article Content

പേരാമ്പ്ര: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത നാല് നൃത്ത ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി ശ്രദ്ധേയ നേട്ടവുമായി പേരാമ്പ്രയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ സംവേദ്യ നിജേഷ്. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, തിരുവാതിര എന്നീ ഇനങ്ങളിലാണ് സംവേദ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

നാല് വ്യത്യസ്ത നൃത്തരൂപങ്ങളിലും ഒരേപോലെ മികവ് പുലര്‍ത്തിയാണ് ഈ കൊച്ചു പ്രതിഭ എല്ലാവരെയും വിസ്മയിപ്പിച്ചത്. മികച്ച പ്രകടനത്തിലൂടെ ജില്ലാ കലോത്സവത്തിലേക്കും താരം യോഗ്യത നേടി. കൂത്താളി എയുപി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ സംവേദ്യ പേരാമ്പ്ര കലാദീപം നൃത്തവിദ്യാലയത്തില്‍ കലാമണ്ഡലം വിദ്യ ശ്രീജിത്തിന്റെ കീഴിലാണ് നൃത്തപരിശീലനം നടത്തുന്നത്.

ഗുരുവിന്റെ കൃത്യമായ പരിശീലനവും മാതാപിതാക്കളുടെ പിന്തുണയും കഠിനാധ്വാനവുമാണ് ഈ വലിയ വിജയത്തിന് പിന്നില്‍. കൂത്താളി നിഷാ നിലയത്തില്‍ നിജേഷിന്റെയും ആവള സ്‌കൂള്‍ അധ്യാപിക ശ്രുതിയുടെയും മകളാണ് സംവേദ്യ. നാല് ഇനങ്ങളിലും മികവ് തെളിയിച്ച ഈ കൊച്ചു പ്രതിഭയുടെ നേട്ടം സ്‌കൂളിനും നാടിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391834/samvedya-nijesh-four-first-place-kalolsavam-perambra)