---
title: "പേരാമ്പ്ര ബൈപാസിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു"
english_title: "Perambra Bypass Bike Car Collision Rider Nasim 21 Dies"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391905/perambra-bypass-bike-car-collision-nasim-21-dies"
published_at: "2026-11-16T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb3cfa42c28_bbhg.JPG"
keywords: ["Perambra", "Bypass Accident", "Bike Accident", "Nasim", "Narikkuni"]
---

# പേരാമ്പ്ര ബൈപാസിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ കാറുകളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നരിക്കുനി കൊടോളി ഒടുപാറയ്ക്കല്‍ പൊയില്‍ ആഖില്‍ നാസിം ആണ് മരിച്ചത്.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ കാറുകളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നരിക്കുനി കൊടോളി ഒടുപാറയ്ക്കല്‍ പൊയില്‍ ആഖില്‍ നാസിം ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. കല്ലോട് ബൈപ്പാസ് തുടക്കത്തിലെ കയറ്റത്തിലാണ് അപകടം നടന്നത്. കുറ്റ്യാടി ഭാഗത്തുനിന്ന് ദിശ മാറി വന്ന കാര്‍ കോഴിക്കോട് ഭാഗത്തുനിന്നു വന്ന കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്കില്‍ സഞ്ചരിച്ച യുവാവ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ യുവാവിനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുറ്റ്യാടി ഭാഗത്തുനിന്നു വന്ന കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു പറയുന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് ആര്‍ക്കും പരുക്കില്ല. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

പിതാവ് മുഹമ്മദ് യൂസുഫ്. മാതാവ് ഹര്‍ഷിത. സഹോദരങ്ങള്‍ അഹമ്മദ് സിനാന്‍, അദ്‌നാന്‍ യൂസുഫ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391905/perambra-bypass-bike-car-collision-nasim-21-dies)