---
title: "പേരാമ്പ്രയില്‍ ലോഡ്ജില്‍ അന്യദേശ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Perambra Lodge Migrant Worker Danish 22 Found Hanging Kairali Lodge"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391954/perambra-lodge-migrant-worker-danish-found-dead"
published_at: "2026-11-17T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbeda69fd77_hyuuu.JPG"
keywords: ["Perambra", "Migrant Worker", "Danish", "Kairali Lodge", "Suicide"]
---

# പേരാമ്പ്രയില്‍ ലോഡ്ജില്‍ അന്യദേശ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** പേരാമ്പ്ര: അന്യദേശ തൊഴിലാളിയെ പേരാമ്പ്ര ടൗണിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് ശരണ്‍പൂര്‍ സ്വദേശി ഡാനിഷ് നെയാണ് ഇന്നലെ വൈകിട്ട് 7 മണിയോടെ പേരാമ്പ്ര ചേനോളി റോഡിലെ കൈരളി ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

## Article Content

പേരാമ്പ്ര: അന്യദേശ തൊഴിലാളിയെ പേരാമ്പ്ര ടൗണിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് ശരണ്‍പൂര്‍ സ്വദേശി ഡാനിഷ് നെയാണ് ഇന്നലെ വൈകിട്ട് 7 മണിയോടെ പേരാമ്പ്ര ചേനോളി റോഡിലെ കൈരളി ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

4 വര്‍ഷമായി പേരാമ്പ്രയിലും പരിസരങ്ങളിലും പെയിന്റിങ് ജോലി ചെയ്തു വരികയായിരുന്നു ഡാനിഷ്. 4 ദിവസം മുന്‍പാണ് നാട്ടില്‍ പോയി തിരിച്ചു വന്നത്.

വൈകിട്ട് ഏറെ നേരം കഴിഞ്ഞിട്ടും മുറിയില്‍ നിന്ന് അനക്കമൊന്നും കാണാതായതോടെ അടുത്തുള്ളവര്‍ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വിവരം പേരാമ്പ്ര പൊലീസിനെ അറിയിച്ചു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391954/perambra-lodge-migrant-worker-danish-found-dead)