---
title: "ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ക്ക് അടിത്തറ പാകിയത് നെഹ്രു - പേരാമ്പ്ര സഹൃദയ വേദി"
english_title: "Nehru Vision Debate Perambra Sahridaya Vedi Democracy Secular Values"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391978/nehru-vision-debate-perambra-sahridaya-vedi-democracy-secularism"
published_at: "2026-11-17T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc097507ebc_shri.JPG"
keywords: ["Nehru", "Perambra", "Sahridaya Vedi", "Democracy", "Secularism"]
---

# ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ക്ക് അടിത്തറ പാകിയത് നെഹ്രു - പേരാമ്പ്ര സഹൃദയ വേദി

> **Lead Summary:** പേരാമ്പ്ര: സ്വാതന്ത്ര്യം ലഭിച്ച് നീണ്ട 79 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വ മൂല്യങ്ങളും അഭംഗുരമായി നിലനില്‍ക്കുന്നത് പ്രഥമ ഭാരത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചപ്പാടും ധീരോദാത്തമായ തീരുമാനങ്ങളും കൊണ്ടാണെന്ന് പേരാമ്പ്ര സഹൃദയ വേദി സംഘടിപ്പിച്ച നെഹ്രുവിന്റെ ദര്‍ശനം എന്ന സംവാദം അഭിപ്രായപ്പെട്ടു. സംവാദം എഴുത്തുകാരന്‍ ബാലകൃഷ്ണന്‍ എടക്കയില്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര സഹൃദയ വേദി പ്രസിഡന്റ് എരവട്ടൂര്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.കെ. ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

പേരാമ്പ്ര: സ്വാതന്ത്ര്യം ലഭിച്ച് നീണ്ട 79 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വ മൂല്യങ്ങളും അഭംഗുരമായി നിലനില്‍ക്കുന്നത് പ്രഥമ ഭാരത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചപ്പാടും ധീരോദാത്തമായ തീരുമാനങ്ങളും കൊണ്ടാണെന്ന് പേരാമ്പ്ര സഹൃദയ വേദി സംഘടിപ്പിച്ച നെഹ്രുവിന്റെ ദര്‍ശനം എന്ന സംവാദം അഭിപ്രായപ്പെട്ടു. സംവാദം എഴുത്തുകാരന്‍ ബാലകൃഷ്ണന്‍ എടക്കയില്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര സഹൃദയ വേദി പ്രസിഡന്റ് എരവട്ടൂര്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.കെ. ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.

നെഹ്രുവിന്റെ ദര്‍ശനങ്ങള്‍ ഇന്നും ഇന്ത്യന്‍ ജനാധിപത്യത്തിന് വഴികാട്ടിയാണെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ശാസ്ത്രബോധവും യുക്തിചിന്തയും മതനിരപേക്ഷതയും വികസന കാഴ്ചപ്പാടും ചേര്‍ന്നതായിരുന്നു നെഹ്രുവിന്റെ രാഷ്ട്രീയ ദര്‍ശനമെന്ന് അവര്‍ പറഞ്ഞു. വൈവിധ്യങ്ങളെ ഒരുമിപ്പിച്ച് ഒരു രാഷ്ട്രമായി മുന്നോട്ട് കൊണ്ടുപോകാന്‍ നെഹ്രുവിന്റെ നേതൃത്വത്തിന് കഴിഞ്ഞുവെന്നും സംവാദത്തില്‍ അഭിപ്രായമുയര്‍ന്നു.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ നെഹ്രുവിന്റെ ആശയങ്ങളുടെ പ്രസക്തിയും സംവാദത്തില്‍ ചര്‍ച്ചയായി. ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിലും വിദ്യാഭ്യാസം, ശാസ്ത്രം, വ്യവസായം തുടങ്ങിയ മേഖലകളില്‍ അടിത്തറ പാകുന്നതിലും നെഹ്രു വഹിച്ച പങ്ക് വലുതാണെന്ന് പ്രഭാഷകര്‍ ഓര്‍മ്മിപ്പിച്ചു.

കെ.ടി.ബി. കല്ലത്തൂര്‍, എന്‍. ഹരിദാസന്‍, എ.സി. മുരളീധരന്‍, ബാബു കാളംകുളം, അഷറഫ് കല്ലോട്, കെ.പി. ആലിക്കുട്ടി, കെ.സി.ഡി. പനക്കാട്, മുരളീധരന്‍ സെന്‍സി, വിനോദന്‍ തിരുവോത്ത്, വിജയന്‍ ആവള, കെ.കെ. പ്രേമന്‍, മഹിമ രാഘവന്‍ നായര്‍, ശ്രീധരന്‍ ശ്രീകല, ജാനു കെ. താരം, അനില്‍കുമാര്‍ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391978/nehru-vision-debate-perambra-sahridaya-vedi-democracy-secularism)