---
title: "തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണം; എടച്ചേരിയില്‍ എഐടിയുസി ധര്‍ണ നടത്തി"
english_title: "Edacheri AITUC Dharna Protect MGNREGS NREGA Workers Federation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391989/edacheri-aituc-dharna-protect-mgnregs-thozhilurappu"
published_at: "2026-11-17T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc178f662ac_thoil.JPG"
keywords: ["Edacheri", "AITUC", "MGNREGS", "Thozhilurappu", "Dharna"]
---

# തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണം; എടച്ചേരിയില്‍ എഐടിയുസി ധര്‍ണ നടത്തി

> **Lead Summary:** എടച്ചേരി: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി ധര്‍ണ നടത്തി. കേന്ദ്ര സര്‍ക്കാര്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള നീക്കം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എഐടിയുസി സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് എടച്ചേരി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയത്. ജില്ലാ സെക്രട്ടറി പി. സുരേഷ് ബാബു ധര്‍ണ ഉദ്ഘാടനം ചെയ്തു. കളത്തില്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

## Article Content

എടച്ചേരി: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി ധര്‍ണ നടത്തി. കേന്ദ്ര സര്‍ക്കാര്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള നീക്കം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എഐടിയുസി സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് എടച്ചേരി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയത്. ജില്ലാ സെക്രട്ടറി പി. സുരേഷ് ബാബു ധര്‍ണ ഉദ്ഘാടനം ചെയ്തു. കളത്തില്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കെ.ടി.കെ. ചാന്ദ്‌നി, സി. സുരേന്ദ്രന്‍, ഷീമ പള്ളില്‍, കാട്ടില്‍ ഭാസ്‌കരന്‍, റീന താഴേക്കല്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൃത്യമായി കൂലി ലഭ്യമാക്കുക, 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുക, പദ്ധതിക്ക് ആവശ്യമായ ഫണ്ട് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു. നിരവധി തൊഴിലുറപ്പ് തൊഴിലാളികളും എഐടിയുസി പ്രവര്‍ത്തകരും ധര്‍ണയില്‍ പങ്കെടുത്തു. സമരം കൂടുതല്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391989/edacheri-aituc-dharna-protect-mgnregs-thozhilurappu)