---
title: "മതസൗഹാര്‍ദ ഇഫ്താര്‍ വിരുന്നൊരുക്കി ചരിത്രമായി പൈതോത്ത് ഓപ്പണ്‍ സ്‌പേസ് സാംസ്‌കാരിക സംഘടന "
english_title: "Pythoth Open Space Cultural Organization hosts Iftar dinner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39213/pythoth-open-space-cultural-organization-hosts-iftar-dinner"
published_at: "2022-04-25T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626654d36f3a1_OPEN12.jpg"
keywords: []
---

# മതസൗഹാര്‍ദ ഇഫ്താര്‍ വിരുന്നൊരുക്കി ചരിത്രമായി പൈതോത്ത് ഓപ്പണ്‍ സ്‌പേസ് സാംസ്‌കാരിക സംഘടന 

> **Lead Summary:** **പേരാമ്പ്ര**: പൈതോത്ത് ഓപ്പണ്‍ സ്‌പേസ് സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടത്തി.

## Article Content

**പേരാമ്പ്ര**: പൈതോത്ത് ഓപ്പണ്‍ സ്‌പേസ് സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടത്തി.

ജനപങ്കാളിത്തം കൊണ്ട് ഇഫ്താര്‍ സംഗമം പുതിയൊരു ചരിത്രമെഴുതി.

നന്മയുടെ ഉറവ വറ്റാത്ത മനസുകള്‍ ജാതിമത ഭേദമെന്യേ ഏപ്രില്‍ 24 ഞായറാഴ്ച വൈകുന്നേരം പൈതോത്ത് മദ്രസാ അ ങ്കണത്തിലേക്ക് ഒത്തുചേര്‍ന്നു.

പ്രായമായവരും സ്ത്രീകളും കുട്ടികളുമടക്കം വിവിധ ജാതിക്കാരും മതക്കാരും രാഷ്ട്രീയക്കാരും ഒരേ മനസ്സോടെ ഒന്നിച്ച് ചേര്‍ന്നു. പരസ്പര സ്‌നേഹത്തിലും ബഹുമാനത്തിലും കോര്‍ത്തെടുക്കപ്പെട്ട ഹൃദയങ്ങളായിരുന്നു അവര്‍ക്കെല്ലാം.

എല്ലാവരെയും നേരില്‍ കാണാനോ  ക്ഷണിക്കാനോ സംഘാടകര്‍ക്ക് പറ്റിയിരുന്നില്ല. പലരും എത്തിയത് കേട്ടറിഞ്ഞാണ്. നേരിട്ട് ക്ഷണം കിട്ടാത്തത് കൊണ്ട് ഇതില്‍ പങ്കെടുക്കുന്നതിന് ഒരു തരത്തിലുള്ള പ്രതിബന്ധവും തോന്നാത്ത ഹൃദയശുദ്ധിയുളള മനുഷ്യര്‍ തന്നെ നമ്മുടെ നാടിന്റെ പ്രതീക്ഷയും ശക്തിയുമാണ്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി സംഗമം ഉദ്ഘാടനം ചെയ്തു. ഓപ്പണ്‍ സ്‌പേസ് പ്രസിഡന്റ് ബാല സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു.

കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു, വൈസ്പ്രസിഡന്റ് അനുപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ടി. അഷ്‌റഫ്, സനാതനന്‍ ഗ്രാമഞ്ചായത്ത് അംഗം വിലാസ് ബിനോയ്, എം.പി. മൊയ്തു ഹാജി, കാപ്പുമ്മല്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

സാജിദ് നടുവണ്ണൂര്‍ ഇഫ്താര്‍ സന്ദേശം നല്‍കി. മുരളി മോഹനന്‍ , കെ.പി. സിജു, പി.സി. ഉബൈദ്, എ.സി. ദേവദാസന്‍ , കെ. രാജന്‍, പുതിയെടുത്ത്, കെ.കെ. അശോകന്‍, ജി. ജയരാജന്‍ എ.സി. നൗഫല്‍, ടിപി. ബാലന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നാനൂറോളം പേര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.

സ്വാഗത സംഘം ചെയര്‍മാന്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.പി. സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഓപ്പണ്‍ സ്‌പേസ് സെക്രട്ടറി എം.പി.കെ. അഹമ്മത് കുട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39213/pythoth-open-space-cultural-organization-hosts-iftar-dinner)