---
title: "തീനാളങ്ങളില്‍ എരിയുന്ന ശലഭങ്ങള്‍; വരകളിലൂടെ ലഹരിക്കെതിരെ സചിത്രന്‍ പേരാമ്പ്ര"
english_title: "Sachithran Perambra Anti Drug Cartoon Exhibition Meladi Kalolsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392150/sachithran-perambra-anti-drug-cartoon-exhibition-meladi"
published_at: "2026-11-18T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd770cbc01d_schitrnn.jpg"
keywords: []
---

# തീനാളങ്ങളില്‍ എരിയുന്ന ശലഭങ്ങള്‍; വരകളിലൂടെ ലഹരിക്കെതിരെ സചിത്രന്‍ പേരാമ്പ്ര

> **Lead Summary:** ആവള: 'അഗ്‌നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍, മഗ്‌നരായഗ്‌നിയില്‍ വീണു മരിക്കുന്നു...' കവിയുടെ ഈ വരികള്‍ക്ക് ഇത്രയേറെ കാലികപ്രസക്തിയുണ്ടായ മറ്റൊരു കാലമുണ്ടാകില്ല. വര്‍ണ്ണാഭമായ തിളക്കത്തില്‍ ആകൃഷ്ടരായി തീനാളത്തിലേക്ക് പറന്നടുക്കുന്ന പൂമ്പാറ്റകളെപ്പോലെ, ലഹരിയുടെ മായാവലയത്തില്‍പ്പെട്ട് ജീവിതം ഹോമിക്കുന്ന പുതുതലമുറയ്ക്ക് നേരെ പിടിച്ച കണ്ണാടിയാവുകയാണ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സചിത്രന്‍ പേരാമ്പ്രയുടെ ലഹരി വിരുദ്ധ കാര്‍ട്ടൂണ്‍ പ്രദര്‍ശനം.കലയുടെയും സര്‍ഗ്ഗാത്മകതയുടെയും വസന്തം വിരിയുന്ന മേലടി സബ് ജില്ലാ സ്‌കൂള്‍ കലോത്സവ വേദിയിലാണ്, 'ദി ക്യാമ്പ് പേരാമ്പ്ര'യുടെ ആഭിമുഖ്യത്തില്‍ ഈ വേറിട്ട ബോധവല്‍ക്കരണ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.വരകളിലെ തീക്ഷ്ണതഒരു ആയിരം വാക്കുകള്‍ക്ക് പറയാനാവാത്ത സത്യങ്ങളാണ് സചിത്രന്‍ പേരാമ്പ്രയുടെ ഓരോ കാര്‍ട്ടൂണും പ്രേക്ഷകരോട് സംവദിക്കുന്നത്. ക്ഷണികമായ ആനന്ദത്തിനായി ലഹരിയെ പുല്‍കുന്ന യുവത്വം, അറിയാതെ ചെന്നുവീഴുന്ന മരണക്കെണികളെയും തകരുന്ന കുടുംബബന്ധങ്ങളെയും ഹൃദയസ്പര്‍ശിയായ വരകളിലൂടെ അദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നു. ഈ ചിത്രങ്ങള്‍ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പുതിയൊരു ഉള്‍ക്കാഴ്ച നല്‍കുന്നു.ലഹരി ആദ്യം നല്‍കുന്നത് ആനന്ദമാണെന്ന തോന്നലാണ്, പിന്നീടത് ജീവിതത്തെ മുഴുവന്‍ കാര്‍ന്നുതിന്നുന്ന തീയായി മാറുന്നതെങ്ങനെയെന്നാണ് പല ചിത്രങ്ങളും പറയുന്നത്. കുടുംബങ്ങള്‍ തകരുന്നതും, സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങുന്നതും, ഭാവി ഇരുട്ടിലാകുന്നതും വരകളിലൂടെ വായിച്ചെടുക്കുമ്പോള്‍ കാണികള്‍ക്ക് അത് വലിയ പാഠമാകുന്നു.കല കേവലം വിനോദത്തിനപ്പുറം സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള ശക്തമായ ആയുധം കൂടിയാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ പ്രദര്‍ശനം. ലഹരിയുടെ ഇരുള്‍വഴികളില്‍ നിന്ന് യുവതലമുറയെ കൈപിടിച്ചുയര്‍ത്താന്‍ വരകളുടെ ഈ വിസ്മയലോകം തീര്‍ച്ചയായും വഴികാട്ടിയാകും.കലോത്സവത്തിനെത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഈ പ്രദര്‍ശനം ലഹരിവിരുദ്ധ സന്ദേശം പകരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കുട്ടികളില്‍ നന്മയുടെ വെളിച്ചം പകര്‍ന്നുകൊണ്ടുള്ള ഇത്തരം ഇടപെടലുകള്‍ സമൂഹത്തിന് മാതൃകയാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു

## Article Content

ആവള: 'അഗ്‌നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍, മഗ്‌നരായഗ്‌നിയില്‍ വീണു മരിക്കുന്നു...' കവിയുടെ ഈ വരികള്‍ക്ക് ഇത്രയേറെ കാലികപ്രസക്തിയുണ്ടായ മറ്റൊരു കാലമുണ്ടാകില്ല. വര്‍ണ്ണാഭമായ തിളക്കത്തില്‍ ആകൃഷ്ടരായി തീനാളത്തിലേക്ക് പറന്നടുക്കുന്ന പൂമ്പാറ്റകളെപ്പോലെ, ലഹരിയുടെ മായാവലയത്തില്‍പ്പെട്ട് ജീവിതം ഹോമിക്കുന്ന പുതുതലമുറയ്ക്ക് നേരെ പിടിച്ച കണ്ണാടിയാവുകയാണ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സചിത്രന്‍ പേരാമ്പ്രയുടെ ലഹരി വിരുദ്ധ കാര്‍ട്ടൂണ്‍ പ്രദര്‍ശനം.കലയുടെയും സര്‍ഗ്ഗാത്മകതയുടെയും വസന്തം വിരിയുന്ന മേലടി സബ് ജില്ലാ സ്‌കൂള്‍ കലോത്സവ വേദിയിലാണ്, 'ദി ക്യാമ്പ് പേരാമ്പ്ര'യുടെ ആഭിമുഖ്യത്തില്‍ ഈ വേറിട്ട ബോധവല്‍ക്കരണ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.വരകളിലെ തീക്ഷ്ണതഒരു ആയിരം വാക്കുകള്‍ക്ക് പറയാനാവാത്ത സത്യങ്ങളാണ് സചിത്രന്‍ പേരാമ്പ്രയുടെ ഓരോ കാര്‍ട്ടൂണും പ്രേക്ഷകരോട് സംവദിക്കുന്നത്. ക്ഷണികമായ ആനന്ദത്തിനായി ലഹരിയെ പുല്‍കുന്ന യുവത്വം, അറിയാതെ ചെന്നുവീഴുന്ന മരണക്കെണികളെയും തകരുന്ന കുടുംബബന്ധങ്ങളെയും ഹൃദയസ്പര്‍ശിയായ വരകളിലൂടെ അദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നു. ഈ ചിത്രങ്ങള്‍ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പുതിയൊരു ഉള്‍ക്കാഴ്ച നല്‍കുന്നു.ലഹരി ആദ്യം നല്‍കുന്നത് ആനന്ദമാണെന്ന തോന്നലാണ്, പിന്നീടത് ജീവിതത്തെ മുഴുവന്‍ കാര്‍ന്നുതിന്നുന്ന തീയായി മാറുന്നതെങ്ങനെയെന്നാണ് പല ചിത്രങ്ങളും പറയുന്നത്. കുടുംബങ്ങള്‍ തകരുന്നതും, സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങുന്നതും, ഭാവി ഇരുട്ടിലാകുന്നതും വരകളിലൂടെ വായിച്ചെടുക്കുമ്പോള്‍ കാണികള്‍ക്ക് അത് വലിയ പാഠമാകുന്നു.കല കേവലം വിനോദത്തിനപ്പുറം സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള ശക്തമായ ആയുധം കൂടിയാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ പ്രദര്‍ശനം. ലഹരിയുടെ ഇരുള്‍വഴികളില്‍ നിന്ന് യുവതലമുറയെ കൈപിടിച്ചുയര്‍ത്താന്‍ വരകളുടെ ഈ വിസ്മയലോകം തീര്‍ച്ചയായും വഴികാട്ടിയാകും.കലോത്സവത്തിനെത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഈ പ്രദര്‍ശനം ലഹരിവിരുദ്ധ സന്ദേശം പകരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കുട്ടികളില്‍ നന്മയുടെ വെളിച്ചം പകര്‍ന്നുകൊണ്ടുള്ള ഇത്തരം ഇടപെടലുകള്‍ സമൂഹത്തിന് മാതൃകയാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392150/sachithran-perambra-anti-drug-cartoon-exhibition-meladi)