---
title: "തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Coconut Tree Falls On House Paleri Roof Damaged Couple Escaped"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392267/coconut-tree-falls-house-paleri-roof-damaged"
published_at: "2026-11-19T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe9cbfdde7f_cocu.jpg"
keywords: ["Coconut Tree Fall", "Paleri", "House Damage", "Changaroth Panchayat"]
---

# തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 17-ലെ കരിമ്പന കുഞ്ഞികൃഷ്ണന്‍ നായരുടെ വീടിന്റെ മേല്‍ക്കൂരയാണ് തെങ്ങ് കടപുഴകി വീണ് തകര്‍ന്നത്. ഇന്നലെ വൈകുന്നേരം ഏകദേശം 6.45 മണിയോടുകൂടി വീടിന്റെ പിന്‍ഭാഗത്ത് നിന്നിരുന്ന ഒരു തെങ്ങ് പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. വീടിന്റെ മുകള്‍ ഭാഗത്ത് പതിച്ചത് വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയായി.

## Article Content

പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 17-ലെ കരിമ്പന കുഞ്ഞികൃഷ്ണന്‍ നായരുടെ വീടിന്റെ മേല്‍ക്കൂരയാണ് തെങ്ങ് കടപുഴകി വീണ് തകര്‍ന്നത്. ഇന്നലെ വൈകുന്നേരം ഏകദേശം 6.45 മണിയോടുകൂടി വീടിന്റെ പിന്‍ഭാഗത്ത് നിന്നിരുന്ന ഒരു തെങ്ങ് പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. വീടിന്റെ മുകള്‍ ഭാഗത്ത് പതിച്ചത് വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയായി.

രണ്ട് നിലകളുള്ള ഓടിട്ട വീടിന്റെ മേല്‍ക്കൂരയിലേക്കാണ് തെങ്ങ് വീണത്. ഏകദേശം 150 ഓളം ഓടുകള്‍ പൊട്ടിപ്പോവുകയും മേല്‍ക്കൂരയുടെ ഇരുമ്പ് പൈപ്പിനാല്‍ നിര്‍മ്മിച്ച പട്ടികയും കഴുക്കോലുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കുഞ്ഞി കൃഷ്ണന്‍ നായരും ഭാര്യയും ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും ഇരുവരും പരുക്കുകളൊന്നും ഏല്‍ക്കാതെ രക്ഷിപ്പെട്ടു.

ബിപിഎല്‍ കാര്‍ഡ് ഉടമയും അര്‍ബുദ ബാധക്ക് ചികിത്സ നടത്തുന്നതുമായ ഈ കുടുംബത്തിന് അപ്രതീക്ഷിതമായി ഉണ്ടായ ഈ അപകടം വലിയ സാമ്പത്തിക പ്രയാസവും ബുദ്ധിമുട്ടും സൃഷ്ടിച്ചിരിക്കുകയാണ്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ചികിത്സാ ചെലവുകള്‍ക്കിടയില്‍ വീടിന്റെ അറ്റകുറ്റപ്പണി കൂടി വന്നതോടെ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്. ഗ്രാമ പഞ്ചായത്ത് അംഗം സക്കീന കാസിം സംഭവ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392267/coconut-tree-falls-house-paleri-roof-damaged)