---
title: "50 അടി താഴ്ചയുള്ള കിണറ്റില്‍ 3 മാസം പ്രായമുള്ള പശുക്കുട്ടി വീണപകടം"
english_title: "A 3-month-old calf fell into a well 50 feet deep"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39227/a-3-month-old-calf-fell-into-a-well-50-feet-deep"
published_at: "2022-04-25T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62666a85bc769_CALF12.jpg"
keywords: []
---

# 50 അടി താഴ്ചയുള്ള കിണറ്റില്‍ 3 മാസം പ്രായമുള്ള പശുക്കുട്ടി വീണപകടം

> **Lead Summary:** ** ചക്കിട്ടപ്പാറ**: ചക്കിട്ടപ്പാറയില്‍ 50 അടി താഴ്ചയുള്ള കിണറ്റില്‍ 3 മാസം പ്രായമുള്ള പശുക്കുട്ടിചയുള്ള കിണറ്റില്‍ വീണു.

## Article Content

** ചക്കിട്ടപ്പാറ**: ചക്കിട്ടപ്പാറയില്‍ 50 അടി താഴ്ചയുള്ള കിണറ്റില്‍ 3 മാസം പ്രായമുള്ള പശുക്കുട്ടിചയുള്ള കിണറ്റില്‍ വീണു.

ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുക്കവല എന്ന സ്ഥലത്ത് തൊറക്കല്‍ പറമ്പിലെ ഏകദേശം 50 അടിയോളം താഴ്ചയും 4 അടിയോളം വെള്ളവുമുള്ള കിണറ്റിലാണ് പശുക്കുട്ടി അബദ്ധത്തില്‍ വീണത്.

വലിയ ചാലില്‍ സുഭാഷിന്റെ 3 മാസം പ്രായമുള്ള പശുക്കുട്ടിക്കാണ് അപകടംസംഭവിച്ചത്.

റോപ്പിന്റെയും റസ്‌ക്യുനെറ്റിന്റെയും സഹായത്തോടെ കിണറ്റിലിറങ്ങി ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ആര്‍. ജിനേഷ് പശുക്കുട്ടിയെ സുരക്ഷിതമായി കരക്കെത്തിച്ചു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീഷ്, അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.ദിലീപ് എന്നിവരുടെ നേതൃത്വത്തില്‍ കെ.അജേഷ്, പി.ആര്‍. സോജു, ടി. ബബീഷ്, ആര്‍.ജിനേഷ്, എന്‍.എം. രാജീവന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39227/a-3-month-old-calf-fell-into-a-well-50-feet-deep)