---
title: " പാലയാട് ശ്രീകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ഉന്നതവിജയികളെ ആദരിച്ചു "
english_title: "High achievers were honored on the occasion of Sri Palayat Sri Krishna Temple Dedication Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39234/high-achievers-were-honored-on-the-occasion-of-sri-palayat-sri-krishna-temple-dedication-day"
published_at: "2022-04-25T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266709cd88f2_PALAYATT1.jpg"
keywords: []
---

#  പാലയാട് ശ്രീകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ഉന്നതവിജയികളെ ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര**: പാലയാട് ശ്രീകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ഉന്നതവിജയികളെ ആദരിച്ചു.

## Article Content

**പേരാമ്പ്ര**: പാലയാട് ശ്രീകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ഉന്നതവിജയികളെ ആദരിച്ചു.

പ്രദേശത്തേ പ്രോഫഷണല്‍ വിദ്യഭ്യാസരംഗത്ത് പഠനം പൂര്‍ത്തിയാക്കിയ ആറോളം ഡോക്ടര്‍മാരേയും എല്‍ എസ് എസ് യു എസ് എസ് നേടിയ വിദ്യാത്ഥികളേയും പാലയാട് ശ്രീകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റി ആദരിച്ചു.

ചടങ്ങ് ഗ്രാമപഞ്ചായത്ത് അംഗം പി.ആര്‍. സാവിത്രി ഉദ്ഘാടനം ചെയ്തു. പ്രകാശ് കെ.പണിക്കര്‍ അധ്യക്ഷത വഹിച്ചു.

ഉപഹാരസമര്‍പ്പണം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് നിര്‍വ്വഹിച്ചു.

വി.കെ.നാരായണന്‍ അടിയോടി, വി.പി. ഉണ്ണികൃഷ്ണന്‍, പി.സി. ഗോപിനാഥന്‍, പി.കെ ബാലകൃഷ്ണന്‍ ,ഡോ. നവാല്‍ ചില്ല, ഡോ. കെ.വി. മിഥുന്‍, ശോഭ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39234/high-achievers-were-honored-on-the-occasion-of-sri-palayat-sri-krishna-temple-dedication-day)