---
title: "ജൈവ വൈവിധ്യ നിറവില്‍ നൊച്ചാട് പഞ്ചായത്ത്; ഔദ്യോഗിക ജീവജാതികളെ പ്രഖ്യാപിച്ചു"
english_title: "Nochad Panchayat Declares Official Species Biodiversity"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392420/nochad-panchayat-official-species-biodiversity-declaration"
published_at: "2026-11-20T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afffb4a3d656_rtu.jpg"
keywords: ["Nochad Panchayat", "Official Species", "Biodiversity", "Shiji Kottarakkal"]
---

# ജൈവ വൈവിധ്യ നിറവില്‍ നൊച്ചാട് പഞ്ചായത്ത്; ഔദ്യോഗിക ജീവജാതികളെ പ്രഖ്യാപിച്ചു

> **Lead Summary:** നൊച്ചാട്: ജൈവ വൈവിധ്യ നിറവില്‍ നൊച്ചാട് പഞ്ചായത്ത്; ഔദ്യോഗിക ജീവജാതികളെ പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന്റെ ഔപചാരിക ഉദ്ഘാടനം സബ് കലക്ടര്‍ പി.പി. അര്‍ച്ചന നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരയ്ക്കല്‍ അധ്യക്ഷയായി.

## Article Content

നൊച്ചാട്: ജൈവ വൈവിധ്യ നിറവില്‍ നൊച്ചാട് പഞ്ചായത്ത്; ഔദ്യോഗിക ജീവജാതികളെ പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന്റെ ഔപചാരിക ഉദ്ഘാടനം സബ് കലക്ടര്‍ പി.പി. അര്‍ച്ചന നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരയ്ക്കല്‍ അധ്യക്ഷയായി.

വിവിധ ജീവജാതികളെ ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.കെ. ഹനീഫ, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി, ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട്, ഷിജി കൊട്ടാരയ്ക്കല്‍, ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. കെ.വി. മഞ്ജു, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സി.കെ. സുജിത്ത്, രമ്യ അമ്പാളി എന്നിവര്‍ പ്രഖ്യാപിച്ചു.

പൂവ്: തുമ്പ

പൂമ്പാറ്റ: വെള്ളിലത്തോഴി

തുമ്പി: തുലാത്തുമ്പി

മരം: സാബൂന്‍ കായ

മത്സ്യം: മണപ്പൊട്ടന്‍ (പയറ്റി)

പാമ്പ്: വെള്ളിവരയന്‍

പക്ഷി: ചെമ്പന്‍ മുള്ളന്‍ കോഴി ഇവയാണ്പ്രഖ്യാപിച്ച ജീവജാതികള്‍

മുന്‍ പ്രസിഡണ്ട് പി.എന്‍. ശാരദ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആദിത്യ സുകുമാരന്‍, പി.പി. സമീര്‍, ഗ്രാമപഞ്ചായത്ത് അംഗം എസ്.കെ. അസ്സയിനാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.ടി. ബാലകൃഷ്ണന്‍ , റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി. ബിജു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ക്ലാരിയില്‍ സുരേഷ്, പി.എം. പ്രകാശന്‍, എന്‍.കെ. അബ്ദുള്‍ റസാഖ്, ശശികുമാര്‍ അമ്പാളി, വത്സന്‍ എടക്കോടന്‍, കെ.പി. ആലിക്കുട്ടി, ലത്തീഫ് വെള്ളിലോട്ട്, കുഞ്ഞിരാമനുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി. ബാബുരാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി ശ്രീജ ജഗദംബ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392420/nochad-panchayat-official-species-biodiversity-declaration)