---
title: "ചാലിക്കര പുള്ളിയോട്ട്മുക്ക് ഓട്ടോ കൂട്ടായ്മയുടെ ഇന്നത്തെ ഓട്ടം ആദി കിരണനുവേണ്ടി"
english_title: "Today's race of Chalikkara Pulliyottmukku Auto Group is for Adi Kiran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39243/todays-race-of-chalikkara-pulliyottmukku-auto-group-is-for-adi-kiran"
published_at: "2022-04-25T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62667e5489b6c_CHALIKKARA AUTO 1.jpg"
keywords: []
---

# ചാലിക്കര പുള്ളിയോട്ട്മുക്ക് ഓട്ടോ കൂട്ടായ്മയുടെ ഇന്നത്തെ ഓട്ടം ആദി കിരണനുവേണ്ടി

> **Lead Summary:**  **നൊച്ചാട്**: ഇരു വൃക്കകളും തകരാറിലായ ആദി കിരണിന്റെ ചികിത്സക്കായി ഒരുനാട് ഒന്നാകെ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

## Article Content

 **നൊച്ചാട്**: ഇരു വൃക്കകളും തകരാറിലായ ആദി കിരണിന്റെ ചികിത്സക്കായി ഒരുനാട് ഒന്നാകെ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ചാലിക്കര പുള്ളിയോട്ട്മുക്ക് ഓട്ടോ കൂട്ടായ്മയുടെ ഇന്നത്തെ കളക്ഷന്‍ സഹപ്രവര്‍ത്തകന്‍കൂടിയായ രതീഷിന്റെ മകന്‍ ആദി കിരണിനുവേണ്ടിയുള്ളതാണ്.

മുസ്ലിംലീഗ് ചാലിക്കര ടൗണ്‍ സെക്രട്ടറി പി.കെ. നാസറിന്റെ സാന്നിധ്യത്തില്‍ എട്ടാം വാര്‍ഡ് അംഗം ലിമ ഓട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു.

പാലയാട് ഓട്ടോ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി എ.കെ. ഗംഗാധരന്‍ ഫ്‌ലാഗ് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39243/todays-race-of-chalikkara-pulliyottmukku-auto-group-is-for-adi-kiran)