---
title: "നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മഴവിൽ മ്യൂസിക് അക്കാദമിയുടെ കർണാട്ടിക് സംഗീത ക്ലാസ് ഉദ്ഘാടനം ചെയ്തു"
english_title: "Mazhavil Music Academy Carnatic Music Class Inaugurated Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392443/mazhavil-music-academy-carnatic-music-class-naduvannur"
published_at: "2026-11-20T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b001b5c1eef6_muslim-youth-league-insaf-ki-chai-koothali-perambra.JPG"
keywords: ["emy-carnatic-music-class-naduvannur Keywords / Tags (English only): Mazhavil Music Academy", "Naduvannur School", "Carnatic Music Class", "Shaji Kavil"]
---

# നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മഴവിൽ മ്യൂസിക് അക്കാദമിയുടെ കർണാട്ടിക് സംഗീത ക്ലാസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മഴവില്‍ മ്യൂസിക് അക്കാദമിയുടെ കര്‍ണാട്ടിക് സംഗീത ക്ലാസ്സിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു.മഴവില്‍ കലാ കൂട്ടായ്മ കണ്‍വീനര്‍ ഷാജി കാവില്‍ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മഴവില്‍ മ്യൂസിക് അക്കാദമിയുടെ കര്‍ണാട്ടിക് സംഗീത ക്ലാസ്സിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു.മഴവില്‍ കലാ കൂട്ടായ്മ കണ്‍വീനര്‍ ഷാജി കാവില്‍ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.

പിടിഎ പ്രസിഡന്റ് സത്യന്‍ കുളിയാപ്പൊയില്‍ അധ്യക്ഷത വഹിച്ചു. മ്യൂസിക് അക്കാദമി കോര്‍ഡിനേറ്റര്‍ സുരേഷ് കാവില്‍, സീനിയര്‍ അധ്യാപകന്‍ സി.മുസ്തഫ, ഉണ്ണി ആശാന്‍ (ചെണ്ട അധ്യാപകന്‍), രാഗേഷ് കരുവണ്ണൂര്‍ സംഗീത അധ്യാപിക സുമ , മ്യൂസിക് ക്ലാസ് കോര്‍ഡിനേറ്റര്‍മാരായ അശ്വതി, സോംന തുടങ്ങിയവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും സംഗീതാഭിരുചി വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് മ്യൂസിക് അക്കാദമി പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ നടത്തുന്ന ചെണ്ട, ഓടക്കുഴല്‍ ക്ലാസുകള്‍ക്കൊപ്പം സ്‌കൂളിലെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു ചുവടുവെയ്പ്പാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആയുള്ള കര്‍ണാട്ടിക് സംഗീത ക്ലാസ്. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392443/mazhavil-music-academy-carnatic-music-class-naduvannur)