---
title: "തിരിച്ചെത്തിയ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക; ചാലിക്കര ശാഖ പ്രവാസി ലീഗ് കൺവെൻഷൻ"
english_title: "Pravasi League Chalikkara Convention Demands Health Insurance Returnees"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392450/pravasi-league-chalikkara-convention-health-insurance-demand"
published_at: "2026-11-20T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0028fa49c16_muslim-youth-league-insaf-ki-chai-koothali-perambra.JPG"
keywords: ["Pravasi League", "Chalikkara", "Health Insurance", "Perambra"]
---

# തിരിച്ചെത്തിയ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക; ചാലിക്കര ശാഖ പ്രവാസി ലീഗ് കൺവെൻഷൻ

> **Lead Summary:** **പേരാമ്പ്ര:** തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക ചാലിക്കര ശാഖ പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ നടത്തി. കണ്‍വെന്‍ഷന്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം എസ്.കെ അസ്സയിനാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക ചാലിക്കര ശാഖ പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ നടത്തി. കണ്‍വെന്‍ഷന്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം എസ്.കെ അസ്സയിനാര്‍ ഉദ്ഘാടനം ചെയ്തു.

നീണ്ട വര്‍ഷക്കാലം വിദേശത്ത് ജോലി ചെയ്ത് നാടിന്റെ സമ്പദ് വ്യവസ്ഥയില്‍ മുഖ്യ പങ്ക് വഹിച്ചവരാണ് പ്രവാസികള്‍ എന്നും, നാട്ടില്‍ തിരിച്ചെത്തിയ മുഴുവന്‍ പ്രവാസികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും,ചാലിക്കര ശാഖ പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും, പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സി. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് സി. മമ്മു മുഖ്യപ്രഭാഷണം നടത്തി. നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ പി.കെ.കെ. നാസര്‍, പഞ്ചായത്ത് പ്രവാസി ലീഗ് ജനറല്‍ സെക്രട്ടറി മുസ്തഫ മുളിയങ്ങല്‍, കെ.കെ.അബ്ദുല്ല കുട്ടി, സി.കെ.ഷംസു, തുടങ്ങിയവര്‍ സംസാരിച്ചു.

കണ്‍വെന്‍ഷനില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി സി. അബ്ദുല്ലയെയും ജനറല്‍ സെക്രട്ടറിയായി സി.കെ. ഷംസുവിനെയും ട്രഷററായി എസ്.കെ. ഇബ്രാഹിമിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി ഇബ്രാഹിം കുന്നത്ത്, അമ്മോട്ടി കൊല്ലിയില്‍ എന്നിവരെയും സെക്രട്ടറിമാരായി സി.എം. അഷ്‌റഫ്, എം.കെ. മുനീര്‍ എന്നിവരെയും തിരഞ്ഞെടുത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392450/pravasi-league-chalikkara-convention-health-insurance-demand)