---
title: "കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം പേരാമ്പ്രയിൽ തുടങ്ങി"
english_title: "Kerala Vyapari Vyavasayi Samithi District Conference Perambra Started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392698/vyapari-vyavasayi-samithi-district-conference-perambra"
published_at: "2026-11-22T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b028a9193270_muslim-youth-league-insaf-ki-chai-koothali-perambra.JPG"
keywords: []
---

# കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം പേരാമ്പ്രയിൽ തുടങ്ങി

> **Lead Summary:** **പേരാമ്പ്ര:** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ തുടങ്ങി. ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുല്‍ ഗഫൂര്‍ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ തുടങ്ങി. ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുല്‍ ഗഫൂര്‍ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. കെ.കെ. ഹനീഫ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു സംഘടനാ റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍ രാജധാനി വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിജു വര്‍ക്കി, സി.കെ. വിജയന്‍, കെ.എം. റഫീഖ്, സി.വി. ഇഖ്ബാല്‍, വരുണ്‍ ഭാസ്‌കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392698/vyapari-vyavasayi-samithi-district-conference-perambra)