---
title: "തണല്‍ സ്‌നേഹക്കൂടിന് റെഡ് ക്രോസിന്റെ കൈത്താങ്ങ്"
english_title: "Red Cross Support To Thanal Snehakoodu Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392750/red-cross-support-thanal-snehakoodu-paleri"
published_at: "2026-11-22T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02fde6a73e0_kloi.jpg"
keywords: []
---

# തണല്‍ സ്‌നേഹക്കൂടിന് റെഡ് ക്രോസിന്റെ കൈത്താങ്ങ്

> **Lead Summary:** പാലേരി: പന്തിരിക്കര സ്‌നേഹക്കൂടിന് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കുറ്റ്യാടി ബ്രാഞ്ചിന്റെ സഹായഹസ്തം വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എ കൈമാറി. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കുറ്റ്യാടി ബ്രാഞ്ചിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്.

## Article Content

പാലേരി: പന്തിരിക്കര സ്‌നേഹക്കൂടിന് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കുറ്റ്യാടി ബ്രാഞ്ചിന്റെ സഹായഹസ്തം വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എ കൈമാറി. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കുറ്റ്യാടി ബ്രാഞ്ചിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സമൂഹത്തിലെ ദുര്‍ബല വിഭാഗത്തെയും ചേര്‍ത്ത് നിര്‍ത്തുന്നതില്‍ തണല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് വിദ്യാ ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ഉടനീളം തണലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അടയാളം ദര്‍ശിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ കരണ്ടോട് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സന്തോഷ് കോശി, വി.പി. ഇബ്രാഹിം, ഷാഹിദ ജലീല്‍, പി നാരായണന്‍, കെ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

ഹാഫിസ് പൊന്നേരി സ്വാഗതവും അളകനന്ദ നന്ദിയും പറഞ്ഞു. തണല്‍ സ്‌നേഹക്കൂട് പോലുള്ള സ്ഥാപനങ്ങള്‍ സമൂഹത്തിന്റെ കരുതലിന്റെ പ്രതീകമാണെന്നും അവയെ പിന്തുണയ്ക്കാന്‍ കൂടുതല്‍ സംഘടനകള്‍ മുന്നോട്ട് വരണമെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. റെഡ് ക്രോസിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പന്തിരിക്കരയിലെ സ്‌നേഹക്കൂടിലെ അന്തേവാസികള്‍ക്ക് റെഡ് ക്രോസിന്റെ സഹായം വലിയ ആശ്വാസമാകുമെന്ന് സംഘാടകര്‍ പറഞ്ഞു. ചടങ്ങില്‍ നിരവധി റെഡ് ക്രോസ് പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392750/red-cross-support-thanal-snehakoodu-paleri)