---
title: "സി. ശങ്കരന്‍ നായരുടെ ചരമവാര്‍ഷിക ദിനം പാമ്പുരികുന്നില്‍ ആചരിച്ചു"
english_title: "C Sankaran Nair 11th Death Anniversary Observed At Pamburikunnu Edakayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392820/c-sankaran-nair-11th-death-anniversary-pamburikunnu-edakayil"
published_at: "2026-11-23T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03de20a99f7_nus.JPG"
keywords: ["C Sankaran Nair", "Pamburikunnu", "RJD", "Edakayil", "Socialist Movement"]
---

# സി. ശങ്കരന്‍ നായരുടെ ചരമവാര്‍ഷിക ദിനം പാമ്പുരികുന്നില്‍ ആചരിച്ചു

> **Lead Summary:** എടക്കയില്‍: പ്രദേശത്ത് സോഷ്യലിസ്റ്റ് - ജനതാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സി. ശങ്കരന്‍ നായരുടെ പതിനൊന്നാം ചരമവാര്‍ഷിക ദിനാചരണം ആര്‍ജെഡിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. പാര്‍ട്ടിയുടെ വാര്‍ഡ് പ്രസിഡന്റും കിസാന്‍ ജനത നിയോജക മണ്ഡലം കമ്മിറ്റി അംഗവും മികച്ച കര്‍ഷകനുമായിരുന്നു സി. ശങ്കരന്‍ നായര്‍. സാധാരണ കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ക്കായി ജീവിതം മുഴുവന്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം.

## Article Content

എടക്കയില്‍: പ്രദേശത്ത് സോഷ്യലിസ്റ്റ് - ജനതാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സി. ശങ്കരന്‍ നായരുടെ പതിനൊന്നാം ചരമവാര്‍ഷിക ദിനാചരണം ആര്‍ജെഡിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. പാര്‍ട്ടിയുടെ വാര്‍ഡ് പ്രസിഡന്റും കിസാന്‍ ജനത നിയോജക മണ്ഡലം കമ്മിറ്റി അംഗവും മികച്ച കര്‍ഷകനുമായിരുന്നു സി. ശങ്കരന്‍ നായര്‍. സാധാരണ കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ക്കായി ജീവിതം മുഴുവന്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം.

സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രദേശത്ത് വേരുറപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണെന്ന് അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. ഏരിയ സോഷ്യലിസ്റ്റ് കുടുംബ സംഗമവും അനുസ്മരണ സമ്മേളനവും സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. വത്സന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അനുസ്മരണ പ്രഭാഷണം നടത്തി.

ശങ്കരന്‍ നായരുടെ ത്യാഗപൂര്‍ണമായ ജീവിതവും സംഘടനാ പ്രവര്‍ത്തനങ്ങളും അദ്ദേഹം അനുസ്മരിച്ചു. സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പി.എസ്. രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എടക്കയില്‍ പാമ്പുരികുന്ന് പ്രദേശത്തെ പഴയകാല കലാകാരന്മാരെ കുടുംബ സംഗമത്തില്‍ വെച്ച് കെ. സജീവന്‍ ആദരിച്ചു. ആര്‍.ജെ.ഡി പഞ്ചായത്ത് സെക്രട്ടറി സി. സുരേന്ദ്രന്‍, കെ.പി. രാജേന്ദ്രന്‍, കെ.കെ. ബാലകൃഷ്ണന്‍, കെ.പി. രാധാകൃഷ്ണന്‍, പി.കെ. ശശിധരന്‍, സി.പി. ഷൈജിത്ത്, ടി.കെ. ബവീഷ്, എന്‍.കെ. മോഹനന്‍, പ്രശാന്തിനി, വി.കെ. അഭിഷേക് തുടങ്ങിയവര്‍ സംസാരിച്ചു.

രാവിലെ ശവകുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചക്ക് പി.എസ്. രഞ്ജിത്ത്, ടി.പി. കുമാരന്‍, എം.പി. നാരായണന്‍, കെ.വി. രാജന്‍, കുഞ്ഞിക്കണ്ണന്‍, കെ.സി. നരേന്ദ്രന്‍, കെ. രാജീവന്‍, ശശിധരന്‍ തുടങ്ങിയവരും കുടുംബങ്ങളും പങ്കെടുത്തു. നിരവധി പ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങുകളില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392820/c-sankaran-nair-11th-death-anniversary-pamburikunnu-edakayil)