---
title: "പേരാമ്പ്ര മഅ്ദനുൽ ഉലൂം മദ്രസക്ക് മുനവ്വറലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു"
english_title: "Perambra Madanul Uloom Madrasa Foundation Stone Munavvarali Shihab Thangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392837/perambra-madanul-uloom-madrasa-foundation-stone"
published_at: "2026-11-23T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03f336a99ca_muslim-youth-league-insaf-ki-chai-koothali-perambra.JPG"
keywords: ["Madanul Uloom Madrasa", "Perambra", "Munavvarali Shihab Thangal", "Foundation Stone"]
---

# പേരാമ്പ്ര മഅ്ദനുൽ ഉലൂം മദ്രസക്ക് മുനവ്വറലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര മഅ്ദനുല്‍ ഉലൂം മദ്രസക്ക് തറക്കല്ലിട്ടു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പേരാമ്പ്ര മഹല്ല് ഖത്തീബ് ഹാഫിള് ജെറിഷ് ദാരിമി പ്രാര്‍ത്ഥന നടത്തി. പ്രസിഡണ്ട് ഇ. ഷമീര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര മഅ്ദനുല്‍ ഉലൂം മദ്രസക്ക് തറക്കല്ലിട്ടു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പേരാമ്പ്ര മഹല്ല് ഖത്തീബ് ഹാഫിള് ജെറിഷ് ദാരിമി പ്രാര്‍ത്ഥന നടത്തി. പ്രസിഡണ്ട് ഇ. ഷമീര്‍ അധ്യക്ഷത വഹിച്ചു.

സ്വാലിഹ് ഹുദവി തൂത മുഖ്യപ്രഭാഷണം നടത്തി. മദ്രസ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പുതിയ കെട്ടിടം നാടിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം കെ.എം. ശ്രീനിവാസന്‍, സി.എച്ച് ഇബ്രാഹിംകുട്ടി, മദ്രസ സദര്‍ മുഅല്ലിം സഫീര്‍ അശ്അരി, ആര്‍.കെ. മുഹമ്മദ്, ഒ.കെ. മോയിന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. പി. മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിന് അഷ്‌റഫ് ബാദുഷ നന്ദിയുംപറഞ്ഞു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392837/perambra-madanul-uloom-madrasa-foundation-stone)