---
title: "സി.പി.ഐ പേരാമ്പ്ര മണ്ഡലം സമ്മേളനം കൂത്താളിയില്‍ "
english_title: "CPI Perambra Constituency Conference at Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39291/cpi-perambra-constituency-conference-at-koothali"
published_at: "2022-04-25T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266c057d128a_dddd.jpg"
keywords: []
---

# സി.പി.ഐ പേരാമ്പ്ര മണ്ഡലം സമ്മേളനം കൂത്താളിയില്‍ 

> **Lead Summary:** ** പേരാമ്പ്ര: **ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായുള്ള സി.പി.ഐ പേരാമ്പ്ര മണ്ഡലം സമ്മേളനം 2022 ജൂണ്‍ 4, 5 തിയ്യതികളില്‍ കൂത്താളിയില്‍ വെച്ചു നടക്കും.

## Article Content

** പേരാമ്പ്ര: **ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായുള്ള സി.പി.ഐ പേരാമ്പ്ര മണ്ഡലം സമ്മേളനം 2022 ജൂണ്‍ 4, 5 തിയ്യതികളില്‍ കൂത്താളിയില്‍ വെച്ചു നടക്കും.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്തിന്റെ അദ്ധ്യക്ഷതയില്‍ കൂത്താളിഏ.യു.പി.സ്‌കൂളില്‍ വെച്ചു നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ ജില്ലാ കൗണ്‍സിലംഗം ഏ.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

സി.പി.രാജന്‍, പി.ടി കുമാരന്‍, ജിജോയ് ആവള, പി.കെ.രാജു, കെ.സി.സോമന്‍, കെ.കെ.ബിജു, കെ.സി.നാരായണന്‍, ഇ.വി.ഉണ്ണി നമ്പ്യാര്‍, എന്‍.കെ.രാഘവന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സമ്മേളനത്തിന്റെ ഭാഗമായി ജൂണ്‍ 4 ന് മുതുകാട് നിന്ന് കിസാന്‍ സഭ, എഐടിയുസി നേതൃത്ത്വത്തില്‍ കൊടിമര ജാഥയും, കല്‍പ്പത്തൂരിലെ രക്തസാക്ഷി കെ.ചോയി സ്മാരക മണ്ഡപത്തില്‍ നിന്ന് എഐഎസ്‌ളഫ് - എഐവൈഎഫ് നേതൃത്ത്വത്തില്‍ പതാകജാഥയും, കടിയങ്ങാട് എന്‍.കുഞ്ഞികൃഷ്ണന്റെ സ്മൃതികുടീരത്തില്‍ നിന്ന് മഹിളാസംഘത്തിന്റെ നേതൃത്ത്വത്തില്‍ ബാനര്‍ ജാഥയും സംഘടിപ്പിക്കും,

ശശി കിഴക്കന്‍ പേരാമ്പ്ര (ചെയര്‍മാന്‍), പി.ടി.കുമാരന്‍, ഇ.വി ഉണ്ണി നമ്പ്യാര്‍ (വൈ.ചെയര്‍മാന്‍മാര്‍), സി.പി.രാജന്‍ (ജനറല്‍ കണ്‍വീനര്‍), കെ.സി.സോമന്‍, എം.കെ.ശ്രീധരന്‍ (കണ്‍വീനര്‍മാര്‍) എന്‍.കെ.രാഘവന്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 51 അംഗ സംഘാടക സമിതി എക്‌സിക്കുട്ടീവും, വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു. കൂത്താളി ലോക്കല്‍ സെക്രട്ടറി ശശി കിഴക്കന്‍ പേരാമ്പ്ര സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ സി.പി.രാജന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39291/cpi-perambra-constituency-conference-at-koothali)