---
title: "തെരുവുനായയുടെ കടിയേറ്റ് വയോധികന് പരിക്ക്"
english_title: "Elderly Man Hospitalised After Stray Dog Bite In Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392925/stray-dog-bite-elderly-man-hospitalised-perambra-eravattoor"
published_at: "2026-11-23T23:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04838adb8c7_doi.JPG"
keywords: ["Stray Dog Bite", "Perambra", "Eravattoor", "Ramesh", "Hospital"]
---

# തെരുവുനായയുടെ കടിയേറ്റ് വയോധികന് പരിക്ക്

> **Lead Summary:** പേരാമ്പ്ര: തെരുവുനായയുടെ കടിയേറ്റ് വയോധികന് പരിക്ക്. എരവട്ടൂര്‍ കരിങ്ങാറ്റിമ്മല്‍ ലക്ഷം വീട്ടില്‍ രമേശന് ആണ് കടിയേറ്റത്. ഇന്ന് വൈകിട്ട് 5 മണിയോടെ പൈതോത്ത് റോഡിലൂടെ നടന്നു വരുമ്പോഴാണ് നായയുടെ കടിയേറ്റത്. പെട്ടെന്ന് പിന്നില്‍ നിന്ന് എത്തിയ തെരുവുനായ രമേശന്റെ കാലില്‍ കടിക്കുകയായിരുന്നു എന്നാണ് വിവരം. കടിയേറ്റ് വേദനകൊണ്ട് നിലവിളിച്ച രമേശനെ സമീപവാസികള്‍ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. കാലിന് പരിക്കേറ്റ രമേശനെ ഉടന്‍ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

പേരാമ്പ്ര: തെരുവുനായയുടെ കടിയേറ്റ് വയോധികന് പരിക്ക്. എരവട്ടൂര്‍ കരിങ്ങാറ്റിമ്മല്‍ ലക്ഷം വീട്ടില്‍ രമേശന് ആണ് കടിയേറ്റത്. ഇന്ന് വൈകിട്ട് 5 മണിയോടെ പൈതോത്ത് റോഡിലൂടെ നടന്നു വരുമ്പോഴാണ് നായയുടെ കടിയേറ്റത്. പെട്ടെന്ന് പിന്നില്‍ നിന്ന് എത്തിയ തെരുവുനായ രമേശന്റെ കാലില്‍ കടിക്കുകയായിരുന്നു എന്നാണ് വിവരം. കടിയേറ്റ് വേദനകൊണ്ട് നിലവിളിച്ച രമേശനെ സമീപവാസികള്‍ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. കാലിന് പരിക്കേറ്റ രമേശനെ ഉടന്‍ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പേരാമ്പ്ര മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. റോഡിലൂടെ നടന്നുപോകുന്നവരെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ഇരുചക്രവാഹന യാത്രക്കാരെയും തെരുവുനായ്ക്കള്‍ ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ പഞ്ചായത്തും ബന്ധപ്പെട്ട അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. തെരുവുനായ്ക്കള്‍ക്ക് വന്ധ്യംകരണവും വാക്‌സിനേഷനും ഉള്‍പ്പെടെയുള്ള നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392925/stray-dog-bite-elderly-man-hospitalised-perambra-eravattoor)