---
title: "പുറ്റാട് ബാലസമിതിയുടെ ഒന്നാം വാര്‍ഷികവും കൈയെഴുത്ത് മാസിക പ്രകാശനവും നടന്നു"
english_title: "Puttad Balasamithi First Anniversary And Handwritten Magazine Release Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392962/puttad-balasamithi-first-anniversary-handwritten-magazine-release"
published_at: "2026-11-24T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b052aa4eb61b_yt.jpg"
keywords: ["Puttad", "Balasamithi", "Nochad", "Handwritten Magazine", "Anniversary"]
---

# പുറ്റാട് ബാലസമിതിയുടെ ഒന്നാം വാര്‍ഷികവും കൈയെഴുത്ത് മാസിക പ്രകാശനവും നടന്നു

> **Lead Summary:** **നൊച്ചാട്:** നൊച്ചാട് പഞ്ചായത്തിലെ പുറ്റാട് റെസിഡന്‍ഷ്യല്‍ അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലെജന്‍ഡ്‌സ് കിംഗ്ഡം ഓഫ് പുര ബാലസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷവും കൈയെഴുത്ത് മാസിക പ്രകാശനവും വിപുലമായി സംഘടിപ്പിച്ചു.

## Article Content

**നൊച്ചാട്:** നൊച്ചാട് പഞ്ചായത്തിലെ പുറ്റാട് റെസിഡന്‍ഷ്യല്‍ അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലെജന്‍ഡ്‌സ് കിംഗ്ഡം ഓഫ് പുര ബാലസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷവും കൈയെഴുത്ത് മാസിക പ്രകാശനവും വിപുലമായി സംഘടിപ്പിച്ചു.

കുട്ടികളുടെ സര്‍ഗ്ഗശേഷി വളര്‍ത്തുന്നതിലും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിലും കൈയെഴുത്ത് മാസികകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കുന്ന മാസികകള്‍ അവരുടെ ഭാവനയെയും എഴുത്ത് കഴിവിനെയും വളര്‍ത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ കാലത്ത് പോലും കൈയെഴുത്ത് മാസികകള്‍ക്ക് കുട്ടികളുടെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും ചടങ്ങില്‍ പറഞ്ഞു.

ദ്രുപതില്‍ നിന്നും കൈയെഴുത്ത് മാസിക ചന്ദ്രന്‍ ഏറ്റുവാങ്ങി വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുമായി ഏറെ നേരം സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. കുട്ടികളുടെ ഹാന്‍ഡ് റിട്ടണ്‍ മാഗസിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിക്കുകയും കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്തു. കുട്ടികള്‍ ചോദിച്ച സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും അവരുടെ രചനകളെ അഭിനന്ദിക്കുകയും ചെയ്തു. വായനയും എഴുത്തും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ചന്ദ്രന്‍ കുട്ടികളോട് പറഞ്ഞു.

ചടങ്ങില്‍ പുര പ്രസിഡന്റ് കുമാരന്‍, സെക്രട്ടറി വാസു, ട്രഷറര്‍ മഹമൂബ്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അരുണ്‍, ദിനേശന്‍, സത്യന്‍, മജീദ് എന്നിവര്‍ സംസാരിച്ചു. ബാലസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണെന്ന് അവര്‍ പറഞ്ഞു. ഭാവിയിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ഉറപ്പ് നല്‍കി.

ബാലസമിതി കോര്‍ഡിനേറ്റര്‍മാരായ അനഘ, രാഗിഷ, മഞ്ജുള, ഭാഗ്യശ്രീ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന്, വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ചടങ്ങ് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392962/puttad-balasamithi-first-anniversary-handwritten-magazine-release)