---
title: "മുഹമ്മദ് അബ്ദുറഹിമാന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു"
english_title: "Mohammed Abdurahiman Memorial Meeting Held At Perambra Sahridaya Vedi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392970/mohammed-abdurahiman-memorial-meeting-perambra-sahridaya-vedi"
published_at: "2026-11-24T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b052f5b83734_ytu.jpg"
keywords: ["Mohammed Abdurahiman", "Sahridaya Vedi", "Memorial Meeting", "Abdulla Perambra"]
---

# മുഹമ്മദ് അബ്ദുറഹിമാന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയും നവോത്ഥാന നായകനുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ എണ്‍പത്തിയൊന്നാം ചരമ വാര്‍ഷികദിനത്തില്‍ പേരാമ്പ്ര സഹൃദയ വേദി മുഹമ്മദ് അബ്ദുറഹിമാന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയും നവോത്ഥാന നായകനുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ എണ്‍പത്തിയൊന്നാം ചരമ വാര്‍ഷികദിനത്തില്‍ പേരാമ്പ്ര സഹൃദയ വേദി മുഹമ്മദ് അബ്ദുറഹിമാന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

സാഹിത്യകാരന്‍ അബ്ദുള്ള പേരാമ്പ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ജീവിതവും പോരാട്ടവും ഇന്നത്തെ തലമുറയ്ക്ക് വലിയ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിലും നവോത്ഥാന പ്രവര്‍ത്തനങ്ങളിലും സാഹിബ് വഹിച്ച പങ്ക് ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതേതരത്വവും മാനവികതയും ഉയര്‍ത്തിപ്പിടിച്ച സാഹിബിന്റെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പേരാമ്പ്ര സഹൃദയ വേദി പ്രസിഡന്റ് എരവട്ടൂര്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഭാവനകളെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. അധിനിവേശ വിരുദ്ധ പോരാട്ടത്തിലും ജനങ്ങളെ സംഘടിപ്പിക്കുന്നതിലും സാഹിബ് കാണിച്ച ധീരത ഇന്നത്തെ യുവതലമുറ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കെ.ടി.ബി. കല്‍പത്തൂര്‍, എ.കെ. ചന്ദ്രന്‍, കെ.കെ. പ്രേമന്‍, കെ.പി. ആലിക്കുട്ടി, എന്‍.കെ. കുഞ്ഞിമുഹമ്മദ്, മഹിമ രാഘവന്‍ നായര്‍, മുരളീധരന്‍ സെന്‍സി, പി.സി. ബാബു, വിജയന്‍ ആവള, വി.പി. വേണു, ശ്രീധരന്‍ ശ്രീകല, ദാസന്‍ കെ. പെരുമണ്ണ, അനില്‍കുമാര്‍ പേരാമ്പ്ര, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ജാനുതാരം കടിയങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.

ഗായകന്‍ മൊയ്തി പേരാമ്പ്ര വയലാര്‍ രചിച്ച മതേതരത്വ സന്ദേശമുണര്‍ത്തുന്ന സിനിമാ ഗാനങ്ങള്‍ ആലപിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെക്കുറിച്ച് കെ.സി.ഡി. പനക്കാട് കവിത അവതരിപ്പിച്ചു. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയര്‍ത്തിയ പരിപാടി വലിയ ജനപങ്കാളിത്തത്തോടെയാണ് നടന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392970/mohammed-abdurahiman-memorial-meeting-perambra-sahridaya-vedi)