---
title: "രശ്മി നിഷാദിന്റെ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു"
english_title: "Rashmi Nishad Two New Books Released By MLA Vidya Balakrishnan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392980/rashmi-nishad-two-books-released-mla-vidya-balakrishnan"
published_at: "2026-11-24T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b053fdea81d6_io.jpg"
keywords: ["Rashmi Nishad", "Book Release", "Vidya Balakrishnan", "Kozhikode", "Malayalam Literature"]
---

# രശ്മി നിഷാദിന്റെ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

> **Lead Summary:** കോഴിക്കോട്: രശ്മി നിഷാദിന്റെ കഥാസമാഹാരമായ 'മൗനത്തിന്റെ ഭൂപടവും' ബാലസാഹിത്യ കൃതിയായ 'കണ്‍മണിപ്പെണ്ണും കിളിവാലനും' പ്രകാശനം ചെയ്തു. കോഴിക്കോട് ബി.ഇ.എം. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം വേദിയില്‍ എംഎല്‍എ വിദ്യ ബാലകൃഷ്ണന്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. സ്‌കൂളിലെ പ്രധാന അധ്യാപികയായ ജെസി ജോസഫ് പുസ്തകം ഏറ്റുവാങ്ങി.

## Article Content

കോഴിക്കോട്: രശ്മി നിഷാദിന്റെ കഥാസമാഹാരമായ 'മൗനത്തിന്റെ ഭൂപടവും' ബാലസാഹിത്യ കൃതിയായ 'കണ്‍മണിപ്പെണ്ണും കിളിവാലനും' പ്രകാശനം ചെയ്തു. കോഴിക്കോട് ബി.ഇ.എം. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം വേദിയില്‍ എംഎല്‍എ വിദ്യ ബാലകൃഷ്ണന്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. സ്‌കൂളിലെ പ്രധാന അധ്യാപികയായ ജെസി ജോസഫ് പുസ്തകം ഏറ്റുവാങ്ങി.

സ്വന്തം വിദ്യാലയത്തിന്റെ വേദിയില്‍ വെച്ച് രണ്ട് പുസ്തകങ്ങള്‍ ഒരുമിച്ച് പ്രകാശനം ചെയ്യപ്പെട്ടത് രശ്മി നിഷാദിന് ഏറെ അഭിമാനകരമായ നിമിഷമായി. പൂര്‍വ്വവിദ്യാര്‍ത്ഥികളും അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്ത് രചയിതാവിനെ അഭിനന്ദിച്ചു. കഥയിലും ബാലസാഹിത്യത്തിലും ഒരുപോലെ തിളങ്ങുന്ന രശ്മിയുടെ പുതിയ കൃതികള്‍ വായനക്കാര്‍ ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്.

കവയിത്രിയും ഗാനരചയിതാവും നോവലിസ്റ്റുമായ രശ്മി നിഷാദ് മലയാള സാഹിത്യലോകത്ത് തന്റേതായ ഇടം നേടിയ എഴുത്തുകാരിയാണ്. കവിതയിലും ബാലസാഹിത്യത്തിലും ഗാനരചനയിലും ഒരുപോലെ തിളങ്ങുന്ന രശ്മിയുടെ രചനകള്‍ വായനക്കാര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ലളിതമായ ഭാഷയിലും ആഴമുള്ള ഭാവനയിലും എഴുതുന്ന കവിതകളാണ് അവരുടെ പ്രത്യേകത.

കോഴിക്കോട് ബി.ഇ.എം. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളെജിലുമായാണ് രശ്മി നിഷാദ് പഠനം പൂര്‍ത്തിയാക്കിയത്. സാമ്പത്തിക ശാസ്ത്രത്തില്‍ മൂന്നാം റാങ്കോടുകൂടി ബിരുദം നേടിയിട്ടുണ്ട്. പഠനകാലം മുതല്‍ തന്നെ സാഹിത്യത്തോട് താല്‍പ്പര്യം പുലര്‍ത്തിയിരുന്ന രശ്മി, പിന്നീട് എഴുത്തിനെ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു.

കൃതികള്‍: 2019-ല്‍ പ്രഥമ കവിതാ സമാഹാരമായ 'ഇന്നിന്റെ നോവ്' പ്രസിദ്ധീകരിച്ചു. 2022-ല്‍ ബാലസാഹിത്യ കൃതിയായ 'മത്സ്യകന്യകയും രാജകുമാരനും' എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. 2024-ല്‍ 'ഒറ്റവരിപ്പാതയുടെ ഒഴിഞ്ഞ കോണില്‍' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കൂടാതെ മിഠായിത്തെരുവ് സാഹിത്യകൂട്ടായ്മ പ്രസിദ്ധീകരിച്ച 'മാന്ത്രികത്തെരുവ്' കവിതാ സമാഹാരത്തിലും, ഭാഷാശ്രീ പബ്ലിക്കേഷന്‍ പുറത്തിറക്കിയ 'പെണ്ണെഴുത്തിലെ പ്രണയ നദികള്‍, പ്രണയാക്ഷരങ്ങള്‍' കവിതാസമാഹാരത്തിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആനുകാലികങ്ങളില്‍ കവിതകള്‍, ഗാനങ്ങള്‍, ലേഖനങ്ങള്‍ എന്നിവ എഴുതുന്നു. നിരവധി മലയാളം മ്യൂസിക്കല്‍ ആല്‍ബം സോങ്‌സ്, ഗസല്‍ എന്നിവ ചെയ്തിട്ടുണ്ട്.

പുരസ്‌കാരങ്ങള്‍: 2019-ലെ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, ഡോ. അംബേദ്കര്‍ സാഹിത്യ ശ്രീ നാഷണല്‍ അവാര്‍ഡ് 2019, ശ്രീ നാരായണ ഗുരുധര്‍മ്മ സേവാ സംഘത്തിന്റെ കലാശ്രേഷ്ഠ പുരസ്‌കാരം, ശ്രീ വേദവ്യാസ പുരസ്‌കാരം 2019, 'കനലെരിയുമ്പോള്‍' എന്ന കവിതയുടെ വീഡിയോ ആല്‍ബത്തിന്റെ കവിതാ രചനയ്ക്കും ആലാപനത്തിനും ജെ.സി. ഡാനിയേല്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ്, കലാ കൈരളി യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2020, ജെ.സി. ഡാനിയേല്‍ എക്‌സലന്‍സി അവാര്‍ഡ് 2020, കേരള കോമണ്‍ കാവ്യശ്രേഷ്ഠ പുരസ്‌കാരം 2021, ജെ.സി. ഡാനിയേല്‍ കാവ്യശ്രേഷ്ഠ പുരസ്‌കാരം, ഫാര്‍മേഴ്‌സ് അസോസിയേഷന്റെ ആദരം, ഭാഷാശ്രീ സാഹിത്യ പുരസ്‌കാരം, കലാ സാഹിത്യ ജീവകാരുണ്യ സമഗ്ര സംഭാവനയ്ക്ക് സ്‌നേഹവീട് കലാസാഹിത്യ സാംസ്‌കാരിക സംഘടനയുടെ കോഴിക്കോട് ജില്ലാ പ്രതിഭാ പുരസ്‌കാരം എന്നിവ ലഭിച്ചു.

ന്യൂസ് കേരള പത്രത്തിന്റെ സാഹിത്യ പുരസ്‌കാരം 2021-ല്‍ ലഭിച്ചു. നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡോ. കെ. അയ്യപ്പപ്പണിക്കര്‍ സ്മാരക പുരസ്‌കാരം 2022, കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ കലാ സാഹിത്യ സംഗീത പുരസ്‌കാരം 2022, കേരളീയം 2022-ന്റെ വനിതാ സാഹിത്യ രത്‌ന പുരസ്‌കാരം (ബാലസാഹിത്യം), മികച്ച ബാലസാഹിത്യ കൃതിക്കുള്ള എഫ്എഒഐയുടെ അക്ഷരശ്രീ പുരസ്‌കാരം 2023 എന്നിവ ലഭിച്ചു.

ദേശീയ ബാലതരംഗം സംസ്ഥാന ജവഹര്‍ ബാലസാഹിത്യ പുരസ്‌കാരം 'മത്സ്യകന്യകയും രാജകുമാരനും' എന്ന കൃതിക്ക് ലഭിച്ചു. ചുനക്കര രാമന്‍ കുട്ടി സ്മാരക അക്ഷരശ്രീ പുരസ്‌കാരം 2025, കലാനിധി ഫോക്ക് ഫെസ്റ്റിന്റെ രബീന്ദ്രനാഥ ടാഗോര്‍ സ്മാരക കാവ്യമഞ്ജരി പുരസ്‌കാരം 2025, കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ബാലാമണിയമ്മ സ്മാരക അക്ഷരശ്രേഷ്ഠ പുരസ്‌കാരം 2025, തംബുരു മ്യൂസിക് അക്കാദമിയുടെ 'പൗര്‍ണ്ണമിരാവ് 2026' വനിതാ പ്രതിഭാ പുരസ്‌കാരം 2026 എന്നിവയും ലഭിച്ചു. കൂടാതെ നിരവധി കലാ സാഹിത്യ സാംസ്‌കാരിക സംഘടനകളുടെ ആദരവുകളും ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392980/rashmi-nishad-two-books-released-mla-vidya-balakrishnan)