---
title: "പേരാമ്പ്രയില്‍ ഡോക്ടറുടെ വീട്ടില്‍ കള്ളന്‍ കയറിയതായി പരാതി"
english_title: "Theft At Doctor House In Perambra Parappil Rs 15000 Stolen"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392987/theft-doctor-house-perambra-parappil-15000-stolen"
published_at: "2026-11-24T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b054a2b0e92c_jju.jpg"
keywords: ["Perambra", "Parappil", "Theft", "Doctor House"]
---

# പേരാമ്പ്രയില്‍ ഡോക്ടറുടെ വീട്ടില്‍ കള്ളന്‍ കയറിയതായി പരാതി

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ടൗണിന് അടുത്തുള്ള പരപ്പില്‍ സമൃദ്ധിയില്‍ ഡോ. ബിനീഷിന്റെ വീട്ടില്‍ കള്ളന്‍ കയറിയതായി പരാതി. വീടിന്റെ പിറകുവശത്തെ ജനലിന്റെ ഗ്രില്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് പ്രാഥമിക നിഗമനം.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ടൗണിന് അടുത്തുള്ള പരപ്പില്‍ സമൃദ്ധിയില്‍ ഡോ. ബിനീഷിന്റെ വീട്ടില്‍ കള്ളന്‍ കയറിയതായി പരാതി. വീടിന്റെ പിറകുവശത്തെ ജനലിന്റെ ഗ്രില്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് പ്രാഥമിക നിഗമനം.

ഡോക്ടറുടെ പിതാവിന്റെ പേഴ്‌സിലും കവറിലുമായി ഉണ്ടായിരുന്ന 25,000 രൂപ മോഷണം പോയതായി പറയുന്നു. രാവിലെ ഉണര്‍ന്ന് നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. പരിശോധനയിലാണ് പണം പോയതും ജനലിന്റെ ഗ്രില്‍ മുറിച്ചുമാറ്റിയതും കണ്ടത്.

പുലര്‍ച്ചെ വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നതെന്നാണ് കരുതുന്നത്. മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വീടിന്റെ പിറകുവശവും ചുറ്റുപാടും പൊലീസ് പരിശോധിച്ചു.

പ്രദേശത്തെയും സമീപ വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ സമാനമായ മോഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392987/theft-doctor-house-perambra-parappil-15000-stolen)