---
title: "പേരാമ്പ്ര ബസ് സ്റ്റാൻഡിൽ 5 ആവശ്യങ്ങളുമായി രഞ്ജിത്ത് മലയിൽ"
english_title: "Perambra Bus Stand 5 Demands Ranjith Malayil AAP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393005/perambra-bus-stand-5-demands-ranjith-malayil"
published_at: "2026-11-24T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b056da230c33_muslim-youth-league-insaf-ki-chai-koothali-perambra.JPG"
keywords: ["Perambra Bus Stand", "Ranjith Malayil", "AAP", "Demands"]
---

# പേരാമ്പ്ര ബസ് സ്റ്റാൻഡിൽ 5 ആവശ്യങ്ങളുമായി രഞ്ജിത്ത് മലയിൽ

> **Lead Summary:** **പേരാമ്പ്ര: **പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ ഉടന്‍ നടപ്പിലാക്കേണ്ട 5 ആവശ്യങ്ങളുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും പൊതുപ്രവര്‍ത്തകനുമായ രഞ്ജിത്ത് മലയില്‍ അധികാരികളോട് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ ഉടന്‍ നടപ്പിലാക്കേണ്ട 5 ആവശ്യങ്ങളുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും പൊതുപ്രവര്‍ത്തകനുമായ രഞ്ജിത്ത് മലയില്‍ അധികാരികളോട് ആവശ്യപ്പെട്ടു.

പേരാമ്പ്രയിലെ നൂറുകണക്കിന് യാത്രക്കാര്‍ ദിവസവും ആശ്രയിക്കുന്ന ബസ് സ്റ്റാന്‍ഡില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയാണെന്ന് രഞ്ജിത്ത് പറഞ്ഞു.

രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്തത് യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്, ബസ് സ്റ്റാന്‍ഡില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക, പൊലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കുക, യാത്രക്കാര്‍ക്ക് ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുക, ടോയ്‌ലറ്റുകള്‍ അറ്റകുറ്റപണി നടത്തി തുറന്നു കൊടുക്കുക, ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കുക ഈ ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393005/perambra-bus-stand-5-demands-ranjith-malayil)