---
title: "സ്‌നേഹത്തിന്റെ കരുതലായി ഒരു കൈത്താങ്ങ്: എസ്എംഎ ബാധിതരായ കുരുന്നുകള്‍ക്ക് കാലിക്കറ്റ് ഡിഫന്‍സിന്റെ ചികിത്സാ സഹായം"
english_title: "Calicut Defence Gives Rs 208701 Treatment Aid To SMA Affected Children"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393010/calicut-defence-treatment-aid-sma-children-kallurutty"
published_at: "2026-11-24T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0570275dc1d_gty.JPG"
keywords: ["Calicut Defence", "SMA", "Treatment Aid", "Kallurutty"]
---

# സ്‌നേഹത്തിന്റെ കരുതലായി ഒരു കൈത്താങ്ങ്: എസ്എംഎ ബാധിതരായ കുരുന്നുകള്‍ക്ക് കാലിക്കറ്റ് ഡിഫന്‍സിന്റെ ചികിത്സാ സഹായം

> **Lead Summary:** **കോക്കല്ലൂര്‍: **എസ്എംഎ എന്ന അപൂര്‍വ്വ രോഗം ബാധിച്ച മൂന്ന് കുരുന്നുകള്‍ക്ക് കൈത്താങ്ങായി കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് & കെയര്‍; 2,08,701 കുടുംബത്തിന് കൈമാറി. സ്‌നേഹത്തിന്റെ കരുതലായി ഒരു കൈത്താങ്ങ് എന്ന സന്ദേശം ഉയര്‍ത്തിയാണ് സംഘടന ഈ സഹായം നല്‍കിയത്.

## Article Content

**കോക്കല്ലൂര്‍: **എസ്എംഎ എന്ന അപൂര്‍വ്വ രോഗം ബാധിച്ച മൂന്ന് കുരുന്നുകള്‍ക്ക് കൈത്താങ്ങായി കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് & കെയര്‍; 2,08,701 കുടുംബത്തിന് കൈമാറി. സ്‌നേഹത്തിന്റെ കരുതലായി ഒരു കൈത്താങ്ങ് എന്ന സന്ദേശം ഉയര്‍ത്തിയാണ് സംഘടന ഈ സഹായം നല്‍കിയത്.

കോഴിക്കോട് കല്ലുരുട്ടി എസ്എംഎ ബാധിതരായ കുരുന്നുകള്‍ക്കായി കാലിക്കറ്റ് ഡിഫെന്‍സിന്റെ നേതൃത്വത്തില്‍ 48 മണിക്കൂറില്‍ മെമ്പര്‍മാരില്‍ നിന്നും പിരിച്ചെടുത്ത 2,08,701 രൂപയുടെ ചെക്ക് കൈമാറി.

സംഘടനയിലെ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും കൂട്ടായ സഹകരണത്തിലൂടെയാണ് ഈ തുക സമാഹരിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്ര വലിയ തുക സമാഹരിക്കാന്‍ കഴിഞ്ഞത് സംഘടനയുടെ ഒരുമയുടെയും സഹജീവികളോടുള്ള കരുതലിന്റെയും തെളിവാണ്.

കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് & കെയര്‍ അംഗങ്ങള്‍ ചികിത്സ സഹായ കമ്മിറ്റിക്ക് ചെക്ക് കൈമാറി. സംഘടനയുടെ അംഗങ്ങളും ഭാരവാഹികളും ചടങ്ങില്‍ സന്നിഹിതരായി. കുരുന്നുകളുടെ ചികിത്സയ്ക്ക് ഈ തുക വലിയ ആശ്വാസമാകുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ട്രസ്റ്റ് പ്രസിഡണ്ട് ഗിരീഷ് ബാബു മണിയൂര്‍, ട്രഷറര്‍ രതീഷ് കൂമുള്ളി എന്നിവര്‍ നേതൃത്വം നല്‍കി. ഒരുമയും സഹജീവികളോടുള്ള കരുതലും കൈമുതലാക്കി, ആവശ്യസമയത്ത് ഒരു കുടുംബത്തിന് താങ്ങും തണലുമായി മാറാന്‍ കഴിഞ്ഞതില്‍ സംഘടന സന്തോഷവും അഭിമാനവും രേഖപ്പെടുത്തി. ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393010/calicut-defence-treatment-aid-sma-children-kallurutty)