---
title: "കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു"
english_title: "Youth Drowns While Bathing In Kuttiady River At Adukath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393011/youth-drowns-kuttiady-river-adukath-lijeesh"
published_at: "2026-11-24T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b057a129739f_gtyr.JPG"
keywords: ["Kuttiady", "Kuttiady River", "Kakkuni"]
---

# കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി പുഴയില്‍ അടുക്കത്ത് ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കുറ്റ്യാടി കാക്കുനി സ്വദേശി പടിഞ്ഞാറേ കണ്ടി ലിജീഷ് ആണ് മരിച്ചത്.

## Article Content

കുറ്റ്യാടി: കുറ്റ്യാടി പുഴയില്‍ അടുക്കത്ത് ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കുറ്റ്യാടി കാക്കുനി സ്വദേശി പടിഞ്ഞാറേ കണ്ടി ലിജീഷ് ആണ് മരിച്ചത്.

ഒപ്പം ഉണ്ടായിരുന്ന സുഹൃത്തും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സേന ചെയര്‍മാന്‍ ബഷീര്‍ നരേങ്കോടന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ പുഴയില്‍ ഇറങ്ങി തെരച്ചില്‍ നടത്തി.

തെരച്ചിലില്‍ ലിജീഷിനെ കണ്ടെത്തി ഉടന്‍തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393011/youth-drowns-kuttiady-river-adukath-lijeesh)