---
title: "ഡല്‍ഹി അതിജീവന സമരത്തിന് പേരാമ്പ്രയില്‍ നിന്ന് 80 സഖാക്കള്‍; ആവേശകരമായ യാത്രയയപ്പ് നല്‍കി"
english_title: "Delhi Athijeevana Samaram: 80 Volunteers From Perambra Get Grand Send Off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393102/delhi-athijeevana-samaram-80-volunteers-perambra-send-off"
published_at: "2026-11-25T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b067b7914a79_gyt.JPG"
keywords: ["Perambra", "Delhi Samaram", "Athijeevana Samaram", "CPIM"]
---

# ഡല്‍ഹി അതിജീവന സമരത്തിന് പേരാമ്പ്രയില്‍ നിന്ന് 80 സഖാക്കള്‍; ആവേശകരമായ യാത്രയയപ്പ് നല്‍കി

> **Lead Summary:** **പേരാമ്പ്ര: **കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ഡിസംബര്‍ 1 മുതല്‍ 3 വരെ ഡല്‍ഹിയില്‍ നടക്കുന്ന അതിജീവന സമരത്തില്‍ പേരാമ്പ്രയില്‍ നിന്ന് പങ്കെടുക്കുന്ന 80 സമര സഖാക്കള്‍ക്ക് വര്‍ഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ ആവേശകരമായ യാത്രയയപ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ഡിസംബര്‍ 1 മുതല്‍ 3 വരെ ഡല്‍ഹിയില്‍ നടക്കുന്ന അതിജീവന സമരത്തില്‍ പേരാമ്പ്രയില്‍ നിന്ന് പങ്കെടുക്കുന്ന 80 സമര സഖാക്കള്‍ക്ക് വര്‍ഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ ആവേശകരമായ യാത്രയയപ്പ് സംഘടിപ്പിച്ചു.

ബസ്റ്റാന്‍ഡ് പരിസരത്ത് നിന്ന് സമര വളണ്ടിയര്‍മാരെ അണിനിരത്തിയ ഘോഷയാത്ര മാര്‍ക്കറ്റ് പരിസരത്ത് സമാപിച്ചു. യാത്രയയപ്പ് സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.കെ സജിഷ് ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ കെ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

സിപിഐഎം ഏരിയ സെക്രട്ടറി എം കുഞ്ഞമ്മദ്, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നബീസ കൊയിലോത്ത്, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എം.എം ജിജേഷ്, കര്‍ഷക സംഘം ഏരിയ സെക്രട്ടറി എം വിശ്വന്‍, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി എന്‍.എം ദാമോദരന്‍, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പരാണ്ടി മനോജ്, അന്നമ്മ ജോസഫ്, സിഐടിയു ഏരിയ പ്രസിഡന്റ്  ടി.പി കുഞ്ഞനന്തന്‍, സിഐടിയു ജില്ലാ കമ്മിറ്റി അംഗം ശശികുമാര്‍ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ സുനില്‍ സ്വാഗതവും എന്‍.കെ ലാല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393102/delhi-athijeevana-samaram-80-volunteers-perambra-send-off)