---
title: "കോളിയോട്ട് മാധവനെ അനുസ്മരിച്ച് പേരാമ്പ്ര സഹൃദയ വേദി "
english_title: "Perambra Sahradaya Vedi in memory of Koliot Madhavan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39311/perambra-sahradaya-vedi-in-memory-of-koliot-madhavan"
published_at: "2022-04-25T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266d39c997d9_dddd.jpg"
keywords: []
---

# കോളിയോട്ട് മാധവനെ അനുസ്മരിച്ച് പേരാമ്പ്ര സഹൃദയ വേദി 

> **Lead Summary:** **പേരാമ്പ്ര**: പ്രമുഖ സാഹിത്യകാരനും കല-സാംസ്‌കാരിക പ്രവര്‍ത്തകനും ട്രേയ്ഡ് യൂണിയന്‍ സര്‍വ്വീസ് സംഘടനാ നേതാവും പേരാമ്പ്ര സഹൃദയ വേദി മുന്‍ പ്രസിഡന്റുമായിരുന്ന കോളിയോട്ട് മാധവന്റെ ഒന്നാം ചരമ വാര്‍ഷികം പേരാമ്പ്ര സഹൃദയ വേദിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

## Article Content

**പേരാമ്പ്ര**: പ്രമുഖ സാഹിത്യകാരനും കല-സാംസ്‌കാരിക പ്രവര്‍ത്തകനും ട്രേയ്ഡ് യൂണിയന്‍ സര്‍വ്വീസ് സംഘടനാ നേതാവും പേരാമ്പ്ര സഹൃദയ വേദി മുന്‍ പ്രസിഡന്റുമായിരുന്ന കോളിയോട്ട് മാധവന്റെ ഒന്നാം ചരമ വാര്‍ഷികം പേരാമ്പ്ര സഹൃദയ വേദിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

പേരാമ്പ്ര നേതാജി അക്കാദമി ഹാളില്‍ നടന്ന പരിപാടി ഡോക്ടര്‍ കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. മുഖം നോക്കാതെ കാര്യങ്ങള്‍ വെട്ടി തുറന്നു പറയുന്ന വ്യക്തിയായിരുന്നു കോളിയോട്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.

സഹൃദയ വേദി പ്രസിഡന്റ് എരവട്ടൂര്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. എ.കെ.ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ടി.ബി.കല്പത്തൂര്‍, കനകദാസ് പേരാമ്പ്ര, വി.കെ.ചന്തു, പി.സി.ബാബു, എം.സി.കുഞ്ഞികേളു നായര്‍, മഹിമ രാഘവന്‍ നായര്‍, വി.ആലീസ് മാത്യു , ടി.വി.മാധവി അമ്മ, ടി.കെ.മുരളീധരന്‍ , ബാലകൃഷ്ണന്‍ എടക്കയില്‍, വിജയന്‍ ആവള, ശ്രീധരന്‍ മുതുവണ്ണാച്ച, സി.കെ.ബാലകൃഷ്ണന്‍, കെ.പി.രാധാകൃഷ്ണന്‍, എന്‍.കുഞ്ഞിമുഹമ്മദ്, ഗോപാലകൃഷ്ണന്‍ തണ്ടൊറപ്പാറ, ഗംഗാധരന്‍ കൂത്താളി, അഷറഫ് കല്ലോട്, ടി.ശിവദാസന്‍, ടി.എച്ച്.നാരായണന്‍, അജിത്ത് ദ്വാരക, കെ.വത്സരാജ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39311/perambra-sahradaya-vedi-in-memory-of-koliot-madhavan)