---
title: "പുളീക്കണ്ടി മടപ്പുര തിരുവപ്പന മഹോത്സവ സുവനീര്‍ പ്രകാശനം ചെയ്തു"
english_title: "Pulikkandy Madappura Thiruvappana Mahotsavam Souvenir Released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393135/pulikkandy-madappura-thiruvappana-mahotsavam-souvenir-released"
published_at: "2026-11-25T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06a60142172_dgf.JPG"
keywords: ["Pulikkandy", "Muthappan Madappura", "Thiruvappana Mahotsavam", "Souvenir"]
---

# പുളീക്കണ്ടി മടപ്പുര തിരുവപ്പന മഹോത്സവ സുവനീര്‍ പ്രകാശനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** ജനുവരി 20 മുതല്‍ 26 വരെ നടക്കുന്ന പുളീക്കണ്ടി മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തിന്റെ സുവനീര്‍ പ്രകാശനം ചെയ്തു. പുത്തരി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ അജയന്‍ സ്റ്റീല്‍ ഇന്ത്യ സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** ജനുവരി 20 മുതല്‍ 26 വരെ നടക്കുന്ന പുളീക്കണ്ടി മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തിന്റെ സുവനീര്‍ പ്രകാശനം ചെയ്തു. പുത്തരി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ അജയന്‍ സ്റ്റീല്‍ ഇന്ത്യ സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു.

ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കൃഷ്ണന്‍ മാവിലകണ്ടി, നാരായണന്‍ വെള്ളച്ചാലില്‍, സദാനന്ദന്‍ പൊയില്‍, ഗോപാലകൃഷ്ണന്‍ കൃഷ്‌ണേന്ദു, ചന്ദ്രന്‍ പൊയില്‍, കെ പ്രകാശ്, ബാബു തൂപ്പറ, ചന്ദ്രന്‍ മാവിലകണ്ടി, എന്‍.കെ സുരേഷ്, എന്‍ അശോകന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജനുവരി 20 മുതല്‍ 26 വരെ നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. സുവനീര്‍ പ്രകാശനത്തോടെ മഹോത്സവത്തിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393135/pulikkandy-madappura-thiruvappana-mahotsavam-souvenir-released)