---
title: "പുതിയ തലമുറ നെഹ്‌റുവിനെ പഠിക്കണം; പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍"
english_title: "New Generation Must Learn Nehru: Prof. TP Kunhikannan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393157/new-generation-must-learn-nehru-prof-tp-kunhikannan-perambra"
published_at: "2026-11-25T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06c1f009820_yu.JPG"
keywords: ["Nehru", "TP Kunhikannan", "Dignity College Perambra", "Constitution Day", "Jawaharlal Nehru"]
---

# പുതിയ തലമുറ നെഹ്‌റുവിനെ പഠിക്കണം; പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍

> **Lead Summary:** **പേരാമ്പ്ര: **പുതിയ തലമുറ നെഹ്‌റുവിയന്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും സമകാലിക ഇന്ത്യയില്‍ ഭരണഘടനാ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകണമെന്നും പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍.

## Article Content

**പേരാമ്പ്ര: **പുതിയ തലമുറ നെഹ്‌റുവിയന്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും സമകാലിക ഇന്ത്യയില്‍ ഭരണഘടനാ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകണമെന്നും പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍.

പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നടന്നുവരുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ 'ഇന്ത്യന്‍ ഭരണഘടനയും ജവഹര്‍ലാല്‍ നെഹ്‌റുവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ക്കും ജനാധിപത്യ ഇന്ത്യയുടെ ശോഭനമായ ഭാവിക്കും നെഹ്‌റുവിന്റെ ആശയങ്ങളും ഭരണഘടനയോട് അദ്ദേഹം പുലര്‍ത്തിയിരുന്ന പ്രതിബദ്ധതയും പുതിയ തലമുറ മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സാമ്പത്തിക ശാസ്ത്ര വകുപ്പ് മേധാവി മുബീന മൂസ, കോളെജ് സൂപ്രണ്ട് പി.ടി ഇബ്രാഹിം, ഡോ. രാഹുല്‍ എം രമേശ്, കെ.കെ സാരംഗ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393157/new-generation-must-learn-nehru-prof-tp-kunhikannan-perambra)