---
title: "തോട് മണ്ണിട്ട് നികത്തിയതില്‍ പ്രതിഷേധം"
english_title: "Protest against the filling of the trench with soil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39324/protest-against-the-filling-of-the-trench-with-soil"
published_at: "2022-04-26T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62674d19ed3c4_SOIL.JPG"
keywords: []
---

# തോട് മണ്ണിട്ട് നികത്തിയതില്‍ പ്രതിഷേധം

> **Lead Summary:** ** പാലേരി**: പാലേരി കുയിമ്പില്‍പാലത്തിന് സമീപം വയലിന്റെ അരിക് ചേർന്ന് ഒഴുകുന്ന തോട് മണ്ണിട്ട്‌ നികത്തിയതില്‍ പ്രതിഷേധം.

## Article Content

** പാലേരി**: പാലേരി കുയിമ്പില്‍പാലത്തിന് സമീപം വയലിന്റെ അരിക് ചേർന്ന് ഒഴുകുന്ന തോട് മണ്ണിട്ട്‌ നികത്തിയതില്‍ പ്രതിഷേധം.

ചങ്ങരോത്ത് പഞ്ചായത്ത് പാലേരി വില്ലേജ് കുയിമ്പില്‍ പാലത്തിന് സമീപം 3 മീറ്റര്‍ വീതിയില്‍ വയലിന്റെ അരിക് ചേ ർന്ന തോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് റോഡ് വെട്ടുന്നതിനു വേണ്ടി മണ്ണിട്ട്‌നികത്തിയിരിക്കുകയാണ്.

5 മീറ്ററോളം ആഴമുള്ളതും മഴക്കാലത്ത് പ്രദേശത്തെ വെള്ളം ഒഴുകിപ്പോവാന്‍ ഉപകരിക്കുന്നതുമായ തോടാണ് നികത്തിയിരിക്കുന്നത്.

ഇതിനെതിരെ പ്രദേശത്തെ മുഴുവന്‍ ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. വില്ലേജ് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്‌.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39324/protest-against-the-filling-of-the-trench-with-soil)