---
title: "പേരാമ്പ്ര സഹൃദയ വേദി 40-ാം വാർഷികം നവംബർ 29ന് തുടങ്ങും; ആറ് മാസം നീളുന്ന ആഘോഷം"
english_title: "Perambra Sahridaya Vedi 40th Anniversary Celebrations From November 29"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393260/perambra-sahridaya-vedi-40th-anniversary-celebrations"
published_at: "2026-11-26T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07c7d656ace_muslim-youth-league-insaf-ki-chai-koothali-perambra.JPG"
keywords: ["Sahridaya Vedi", "Perambra", "40th Anniversary", "PS Sreedharan Pillai"]
---

# പേരാമ്പ്ര സഹൃദയ വേദി 40-ാം വാർഷികം നവംബർ 29ന് തുടങ്ങും; ആറ് മാസം നീളുന്ന ആഘോഷം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര സഹൃദയ വേദിയുടെ 40-ാം വാര്‍ഷികാഘോഷം നവംബര്‍ 29 മുതല്‍ 2027 മെയ് 31 വരെ ആറ് മാസക്കാലം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര സഹൃദയ വേദിയുടെ 40-ാം വാര്‍ഷികാഘോഷം നവംബര്‍ 29 മുതല്‍ 2027 മെയ് 31 വരെ ആറ് മാസക്കാലം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള നവംബര്‍ 29 ന് ഞായറാഴ്ച രാവിലെ 10.30 ന് പേരാമ്പ്ര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും.

ഉദ്ഘാടന ചടങ്ങില്‍ 'വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും ഏകമാനവ വാദവും' എന്ന വിഷയത്തില്‍ എ.സി. മുരളീധരന്‍ പ്രഭാഷണം നടത്തും.മെയ് അവസാനവാരം നടക്കുന്ന സമാപന സമ്മേളനത്തില്‍ പേരാമ്പ്ര മേഖലയിലെ പ്രതിഭകളെ ആദരിക്കലും സാംസ്‌കാരിക സമ്മേളനവും ഉണ്ടാകും.

വാര്‍ത്താ സമ്മേളനത്തില്‍ സഹൃദയ വേദി പ്രസിഡന്റ് എരവട്ടൂര്‍ ബാലകൃഷ്ണന്‍, ഭാരവാഹികളായ എന്‍. ഹരിദാസന്‍, മഹിമ രാഘവന്‍ നായര്‍, പി.സി. ബാബു, കെ.കെ. പ്രേമന്‍, മുരളീധരന്‍ സെന്‍സി എന്നിവര്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393260/perambra-sahridaya-vedi-40th-anniversary-celebrations)