---
title: "എഞ്ചിനീയറിംഗ് ഇന്റേണ്‍ഷിപ്പ്; കെഎസ്ഇആര്‍സി അപേക്ഷ ക്ഷണിച്ചു"
english_title: "KSERC Invites Applications For Engineering Internship 2026-27"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393308/kserc-engineering-internship-2026-27-applications-invited"
published_at: "2026-11-26T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b080df0d4b94_frty.jpg"
keywords: ["KSERC", "Engineering Internship", "BTech", "MTech", "Electrical Engineering"]
---

# എഞ്ചിനീയറിംഗ് ഇന്റേണ്‍ഷിപ്പ്; കെഎസ്ഇആര്‍സി അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്:** കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ 2026-27 വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് പുതിയതായി ബിരുദം നേടിയ ബി.ടെക് / എം.ടെക് ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

## Article Content

**കോഴിക്കോട്:** കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ 2026-27 വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് പുതിയതായി ബിരുദം നേടിയ ബി.ടെക് / എം.ടെക് ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

വൈദ്യുതി മേഖലയിലെ പ്രവര്‍ത്തനങ്ങളും നിയന്ത്രണ സംവിധാനങ്ങളും നേരിട്ട് പരിചയപ്പെടാന്‍ അവസരം നല്‍കുന്നതാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 28 നകം അപേക്ഷ സമര്‍പ്പിക്കണം.

യോഗ്യത, അപേക്ഷ സമര്‍പ്പിക്കുന്ന രീതി, ഇന്റേണ്‍ഷിപ്പ് സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ എന്നിവ കെ.എസ്.ഇ.ആര്‍.സി.യുടെ വെബ്‌സൈറ്റ് വഴി ലഭിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393308/kserc-engineering-internship-2026-27-applications-invited)