---
title: "പേരാമ്പ്ര വെസ്റ്റ് എ.യു.പി സ്കൂളിൽ ഭരണഘടനാ ദിനം ആചരിച്ചു"
english_title: "Perambra West AUP School Constitution Day SEED Club"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393402/perambra-west-aup-school-constitution-day"
published_at: "2026-11-27T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b091e404b77a_muslim-youth-league-insaf-ki-chai-koothali-perambra.JPG"
keywords: [": Perambra West AUP School", "Constitution Day", "SEED Club", "Preamble"]
---

# പേരാമ്പ്ര വെസ്റ്റ് എ.യു.പി സ്കൂളിൽ ഭരണഘടനാ ദിനം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ദിനം ആചരിച്ചു. സ്‌കൂളില്‍ പ്രത്യേകം സജ്ജീകരിച്ച ഭരണഘടനയുടെ ആമുഖം പ്രധാനാധ്യാപിക എസ്. ശ്രീജ ചെരിയാല വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ദിനം ആചരിച്ചു. സ്‌കൂളില്‍ പ്രത്യേകം സജ്ജീകരിച്ച ഭരണഘടനയുടെ ആമുഖം പ്രധാനാധ്യാപിക എസ്. ശ്രീജ ചെരിയാല വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.

സ്‌കൂള്‍ ലീഡര്‍ ആദി പി.കെ. ചൊല്ലിക്കൊടുത്ത ആമുഖ വചനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുചൊല്ലി.അധ്യാപിക പ്രജിഷ ഭരണഘടനാ ദിന സന്ദേശം നല്‍കി.

പി.സി. ദിലീപ് കുമാര്‍, പി. പത്മനാഭ പ്രസാദ്, സി.കെ. ഷമീമ, കെ.ശില്‍പ, ദീപ , അതുല്‍ കൃഷ്ണ, ഗോപി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ സാജിദ് സ്വാഗതം പറഞ്ഞ ചടങ്ങിന് സീഡ് കോര്‍ഡിനേറ്റര്‍ ആര്‍.ആദിത്യന്‍ നന്ദിയും പറഞ്ഞു. ഭരണഘടന നല്‍കുന്ന അവകാശങ്ങളെയും കടമകളെയും കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതായിരുന്നു പരിപാടി. അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393402/perambra-west-aup-school-constitution-day)