---
title: "പിലാക്കാട്ട് കുഞ്ഞികേളപ്പന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു"
english_title: "Pilakkatt Kunhikelappettan Third Death Anniversary Perambra Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393414/pilakkatt-kunhikelappettan-third-death-anniversary"
published_at: "2026-11-27T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b092c4046ee1_muslim-youth-league-insaf-ki-chai-koothali-perambra.JPG"
keywords: ["Pilakkatt Kunhikelappettan", "Congress Leader", "Death Anniversary", "Perambra"]
---

# പിലാക്കാട്ട് കുഞ്ഞികേളപ്പന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പിലാക്കാട്ട് കുഞ്ഞി

## Article Content

**ചെറുവണ്ണൂര്‍: **കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പിലാക്കാട്ട് കുഞ്ഞി

കേളപ്പന്റെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു. രാവിലെ 8 മണിക്ക് പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം ഷിബ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് എം.കെ. സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കിണറുള്ളതില്‍ മൊയ്തു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബി രാജേഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ജംഷിദ തുടങ്ങിയവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ മലയില്‍, അരവിന്ദാക്ഷന്‍, മുംതാസ്, ആര്‍.പി ഷോബിഷ്, എ.കെ. ഉമ്മര്‍, പി.കെ. ബാലകൃഷ്ണന്‍, എ.ബാലകൃഷ്ണന്‍, എം.പി. കുഞ്ഞികൃഷ്ണന്‍, പി.പി.ഗോപാലന്‍, കെ.ബഷീര്‍, കുഞ്ഞിക്കണാരന്‍ നായര്‍, വി. നാരായണന്‍, കെ.വി. നാരായണന്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ബൂത്ത് പ്രസിഡന്റ് ജയ്കിഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.പി. കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393414/pilakkatt-kunhikelappettan-third-death-anniversary)