---
title: "ഭരണഘടന ദിനത്തിൽ ആമുഖം സമർപ്പിച്ച് സികെജി സ്കൂൾ എൻഎസ്എസ് യൂണിറ്റ്"
english_title: "CKG Memorial NSS Unit Constitution Day Preamble Moodadi Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393423/ckg-memorial-nss-unit-constitution-day-preamble-moodadi-panchayat"
published_at: "2026-11-27T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0937384ffcc_muslim-youth-league-insaf-ki-chai-koothali-perambra.JPG"
keywords: ["Constitution Day", "CKG Memorial School", "NSS Unit", "Moodadi"]
---

# ഭരണഘടന ദിനത്തിൽ ആമുഖം സമർപ്പിച്ച് സികെജി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

> **Lead Summary:** **ചിങ്ങപുരം: **ഭരണഘടന ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനവുമായി സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് ശ്രദ്ധേയമായി. ഭരണഘടന ദിനമായ നവംബര്‍ 26ന് ആമുഖത്തിന്റെ ഫ്രെയിം ചെയ്ത കോപ്പി മൂടാടി ഗ്രാമപഞ്ചായത്തിന് സമര്‍പ്പിച്ചുകൊണ്ടാണ് യൂണിറ്റ് ശ്രദ്ധ നേടിയത്. 

## Article Content

**ചിങ്ങപുരം: **ഭരണഘടന ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനവുമായി സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് ശ്രദ്ധേയമായി. ഭരണഘടന ദിനമായ നവംബര്‍ 26ന് ആമുഖത്തിന്റെ ഫ്രെയിം ചെയ്ത കോപ്പി മൂടാടി ഗ്രാമപഞ്ചായത്തിന് സമര്‍പ്പിച്ചുകൊണ്ടാണ് യൂണിറ്റ് ശ്രദ്ധ നേടിയത്. 

പഞ്ചായത്ത് പ്രസിഡന്റ് അഖില ആമുഖ കോപ്പി ഏറ്റുവാങ്ങി. ഭരണഘടനയുടെ മൂല്യങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനം സംഘടിപ്പിച്ചത്.

സമീപത്തുള്ള കടകളിലും വീടുകളിലും ആമുഖ കോപ്പി കൈമാറിക്കൊണ്ട് ഭരണഘടനയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും വളണ്ടിയേഴ്‌സിന് സാധിച്ചു.

പ്രോഗ്രാം ഓഫീസര്‍ ഐ.വി. മഞ്ജുഷ, എന്‍എസ്എസ് ലീഡര്‍മാരായ നികേത്, പാര്‍വണ, അഭിരാമി എന്നിവര്‍ക്കൊപ്പം മീഡിയ വിങ്ങ് ലീഡര്‍മാരായ മെഷല്‍, ശ്രീദേവ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393423/ckg-memorial-nss-unit-constitution-day-preamble-moodadi-panchayat)