---
title: "മിനി ദിശ എക്‌സ്‌പോയില്‍ വടക്കുമ്പാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പവര്‍ ബ്രിഗേഡ് സ്റ്റാള്‍ ശ്രദ്ധേയമായി"
english_title: "Vadakumpad School Students Organize Power Brigade Stall At Mini Disha Expo 2026"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393426/vadakumpad-school-power-brigade-stall-mini-disha-expo-2026"
published_at: "2026-11-27T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b093f1661a79_try.jpg"
keywords: ["Vadakumpad", "Power Brigade", "Mini Disha Expo", "Higher Studies Expo", "CPR"]
---

# മിനി ദിശ എക്‌സ്‌പോയില്‍ വടക്കുമ്പാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പവര്‍ ബ്രിഗേഡ് സ്റ്റാള്‍ ശ്രദ്ധേയമായി

> **Lead Summary:** വടക്കുമ്പാട്: മിനി ദിശ ഹയര്‍സ്റ്റഡീസ് എക്‌സ്‌പോ 2026 ന്റെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പവര്‍ ബ്രിഗേഡ് സ്റ്റാള്‍ സംഘടിപ്പിച്ചു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്‍സ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച പവര്‍ ബ്രിഗേഡ് പദ്ധതികളെക്കുറിച്ച് എക്‌സിബിഷനില്‍ വരുന്നവര്‍ക്ക് പവര്‍ ബ്രിഗേഡ് വളണ്ടിയര്‍മാര്‍ വിശദീകരിക്കുകയുണ്ടായി.

## Article Content

വടക്കുമ്പാട്: മിനി ദിശ ഹയര്‍സ്റ്റഡീസ് എക്‌സ്‌പോ 2026 ന്റെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പവര്‍ ബ്രിഗേഡ് സ്റ്റാള്‍ സംഘടിപ്പിച്ചു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്‍സ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച പവര്‍ ബ്രിഗേഡ് പദ്ധതികളെക്കുറിച്ച് എക്‌സിബിഷനില്‍ വരുന്നവര്‍ക്ക് പവര്‍ ബ്രിഗേഡ് വളണ്ടിയര്‍മാര്‍ വിശദീകരിക്കുകയുണ്ടായി.

ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സി.പി.ആര്‍ നല്‍കുന്നതിന്റെ ഡെമോണ്‍സ്‌ട്രേഷനും സ്റ്റാളില്‍ നടത്തി. വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 13 പവര്‍ ബ്രിഗേഡ് വളണ്ടിയര്‍മാരാണ് പവര്‍ ബ്രിഗേഡ് സ്റ്റാള്‍ കൈകാര്യം ചെയ്തത്. മെറിന്‍ ജോസഫ് ഐ.പി.എസ് പവര്‍ ബ്രിഗേഡ് സ്റ്റാള്‍വിസിറ്റ് ചെയ്ത് വിദ്യാര്‍ത്ഥികളോട് കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞു.

കൂടാതെ വളരെ ആകര്‍ഷകമായ രീതിയിലാണ് സ്റ്റാള്‍ വിസിറ്റ് ചെയ്യുന്നവര്‍ക്ക് പവര്‍ ബ്രിഗേഡ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു നല്‍കുകയും ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സി.പി.ആര്‍ നല്‍കുന്നത് എങ്ങനെയെന്നും വിശദീകരിക്കുന്നത്. പവര്‍ ബ്രിഗേഡ് കോര്‍ഡിനേറ്റര്‍ കെ സനിത പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393426/vadakumpad-school-power-brigade-stall-mini-disha-expo-2026)