---
title: "വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ പേരാമ്പ്രയില്‍ എല്‍.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ"
english_title: "LDF Holds Mass Protest Gathering In Perambra Against Price Rise And Corruption"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393451/ldf-protest-gathering-perambra-price-rise-corruption"
published_at: "2026-11-27T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b095ed671dce_rytu.jpg"
keywords: ["Perambra", "LDF", "Protest", "Price Rise", "CPI"]
---

# വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ പേരാമ്പ്രയില്‍ എല്‍.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ

> **Lead Summary:** പേരാമ്പ്ര: വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ പേരാമ്പ്രയില്‍ എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മ. എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബഹുജന പ്രതിഷേധ കൂട്ടായ്മകളുടെ ഭാഗമായി പേരാമ്പ്രയില്‍ നടന്ന പരിപാടി സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര: വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ പേരാമ്പ്രയില്‍ എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മ. എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബഹുജന പ്രതിഷേധ കൂട്ടായ്മകളുടെ ഭാഗമായി പേരാമ്പ്രയില്‍ നടന്ന പരിപാടി സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി ശക്തമായ ജനകീയ പോരാട്ടങ്ങള്‍ ഉയര്‍ന്നുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിലക്കയറ്റം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ മുഖ്യമന്ത്രി 'മാവിലായിക്കാരനെ' പോലെയാണ് സംസാരിക്കുന്നതെന്നും അഡ്വ. പി. ഗവാസ് വിമര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393451/ldf-protest-gathering-perambra-price-rise-corruption)