---
title: "എരവട്ടൂർ എ.എം.എൽ.പി സ്കൂളിൽ എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും"
english_title: "ravattur AMLP School LSS Winners Felicitation Smart Classroom Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393454/eravattur-amlp-school-lss-felicitation-smart-classroom"
published_at: "2026-11-27T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0963fa18c16_kerala-vyapari-vyavasayi-samithi-district-conference-perambra.JPG"
keywords: ["Eravattur AMLP School", "LSS Scholarship", "Smart Classroom", "Perambra MLA"]
---

# എരവട്ടൂർ എ.എം.എൽ.പി സ്കൂളിൽ എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും

> **Lead Summary:** **എരവട്ടൂര്‍: ** എരവട്ടൂര്‍ എഎംഎല്‍.പി സ്‌കൂളില്‍ എല്‍എസ്എസ് വിജയികള്‍ക്ക് അനുമോദനവും സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും സംഘടിപ്പിച്ചു.

## Article Content

**എരവട്ടൂര്‍: ** എരവട്ടൂര്‍ എഎംഎല്‍.പി സ്‌കൂളില്‍ എല്‍എസ്എസ് വിജയികള്‍ക്ക് അനുമോദനവും സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും സംഘടിപ്പിച്ചു.

പേരാമ്പ്ര മുന്‍ എംഎല്‍എ ടി.പി. രാമകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ അഡ്വ. ഫാത്തിമ തഹ്ലിയ നിര്‍വ്വഹിച്ചു.പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം എടത്തുംങ്കര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 

തുടര്‍ന്ന് 2025-26 അക്കാദമിക വര്‍ഷത്തില്‍ എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും, ഉന്നതവിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദരവും നടത്തി.എഇഒ യൂസഫ് നടുവണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി.

പേരാമ്പ്ര ബി.പി.സി നസീര്‍ ആനേരി, മാനേജര്‍ എന്‍. രാജന്‍ നമ്പ്യാര്‍, വാര്‍ഡ് അംഗം ഒ.എം. രാധാകൃഷ്ണന്‍, പി.ടി.എ വൈസ് പ്രസിഡന്റ് എന്‍.എം. അഷ്‌റഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് രാജന്‍ കെ.ഐശ്വര്യ, പി.സൂപ്പി മൗലവി, ചന്ദ്രന്‍ കളരിപ്പറമ്പില്‍, വിനോദ് കുമാര്‍, ദിനേഷ് കുമാര്‍, കെ.സി.അശ്വിന്‍, കെ.ജാഷിര്‍, ടി.കെ.ലസിത തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌കൂള്‍ പ്രധാനധ്യാപകന്‍ കെ. അരുണ്‍ കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.പി.സെമീര്‍ നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393454/eravattur-amlp-school-lss-felicitation-smart-classroom)